മുംബൈ: ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ 150 പോയിന്റ് ഉയർന്ന് സെൻസെക്സ്. തുടർച്ചയായ മൂന്നാം സെഷനിലും സെൻസെക്സ് ഉയർന്നത് വിപണിക്ക് കരുത്തായി. സെൻസെക്സ് 150 പോയിന്റ് ഉയർന്ന് 61,500ലും, നിഫ്റ്റി 31 പോയിന്റ് നേട്ടവുമായി 18,300ലുമാണ് വ്യാപാരം നടത്തുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇടിവ് നേരിട്ട വിപണിക്ക് ഇന്നത്തെ നേട്ടം ചെറിയ പ്രതീക്ഷ നൽകുന്നതാണ്. ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളുടെ കരുത്തിലാണ് വിപണി മുന്നോട്ട് പോയത്. സെൻസെക്സിൽ 6 ശതമാനം ഉയർന്ന ഏഷ്യൻ പെയിന്റ്സാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
തൊട്ടുപിന്നിൽ ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, നെസ്ലെ ഇന്ത്യ, ഡോ. റെഡ്ഡീസ്, ടിസിഎസ് തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയാണ് സെൻസെക്സിൽ നഷ്ടത്തിലായ പ്രധാന ഓഹരികൾ.
Read Also: ‘സ്കൂൾ തുറക്കല്‍ ആഘോഷമാക്കും’; അക്കാദമിക് മാർഗരേഖ പ്രകാശനം ചെയ്ത് മന്ത്രി









































