ഹരിത കർമ്മസേന ശേഖരിച്ച മാലിന്യം മോഷ്‌ടിച്ചു; രണ്ട് പേർ അറസ്‌റ്റിൽ

By Desk Reporter, Malabar News
stoled collected waste; Two arrested
Representational Image
Ajwa Travels

മലപ്പുറം: തുവ്വൂരിൽ നിന്നു മാലിന്യം മോഷ്‌ടിച്ച് പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി ഈസ്‌റ്റിൽ തള്ളിയ കേസിൽ 2 പേർ അറസ്‌റ്റിൽ. പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്ത് വാർഡ് അംഗം ടി ശ്രീദേവിയുടെ പരാതി പ്രകാരം പാണ്ടിക്കാട് പോലീസാണ് പ്രതികളെ പിടികൂടിയത്. കൊളപ്പറമ്പ് സ്വദേശി പുതിക്കുന്നൻ സലീം (37) കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പട്ടിക്കാടൻ മുഹമ്മദ് ആരിഫ് (41) എന്നിവരാണ് പിടിയിലായത്.

ഏപ്രിൽ 11നാണ് കേസിനാസ്‌പദമായ സംഭവം. വെള്ളോട്ടുപാറയിൽ നിന്നും തുവ്വൂർ പഞ്ചായത്തിലെ ഹരിത കർമ്മസേന ശേഖരിച്ച മാലിന്യം മോഷ്‌ടിച്ച് വില പിടിപ്പുള്ളവ എടുത്ത് ബാക്കിയുള്ളത് പാണ്ടിക്കാട് ചെമ്പ്രശ്ശേരി ഈസ്‌റ്റിലെ പൊതുവഴിയിൽ തള്ളുകയായിരുന്നു.

സംഭവത്തെ തുടർന്ന് മാലിന്യം മോഷണം പോയതു കാണിച്ച് തുവ്വൂർ ഗ്രാമപ്പഞ്ചായത്ത് കരുവാരകുണ്ട് സ്‌റ്റേഷനിലും മാലിന്യം പൊതുവഴിയിൽ തള്ളിയെന്ന് കാണിച്ച് പാണ്ടിക്കാട് പഞ്ചായത്ത് വാർഡ് അംഗം ടി ശ്രീദേവി പാണ്ടിക്കാട് സ്‌റ്റേഷനിലും പരാതി നൽകി. തുടർന്നു കഴിഞ്ഞ ദിവസം വാഹനം ഉൾപ്പെടെ ഇരുവരെയും കരുവാരകുണ്ട് പോലീസ് കസ്‌റ്റഡിയിലെടുക്കുകയും പാണ്ടിക്കാട് പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

വഴിയിൽ മാലിന്യം തള്ളിയതിനാണ് കേസെടുത്തത്. പാണ്ടിക്കാട് സിഐ കെ റഫീഖിന്റെ നിർദ്ദേശ പ്രകാരം എസ്ഐമാരായ ഇഎ അരവിന്ദൻ, കെകെ തുളസി, എഎസ്ഐ സെബാസ്‌റ്റ്യ രാജഷ്, എസിപിഒ അസ്‌മ, സിപിഒമാരായ അരുൺ, സുബീഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

Most Read:  കോവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ല; ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE