കാസര്‍ഗോഡ്: കോവിഡ് സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്കൂളുകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു. 10, 12 ക്ളാസുകള്‍ക്ക് മാത്രമെ സ്കൂളുകളിൽ നേരിട്ട് ക്ളാസുകൾ പാടുള്ളു എന്ന് ജില്ലാ കളക്ടർ കര്‍ശന നിര്‍ദേശം നൽകി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ജില്ലയിലെ ചില സ്കൂളുകളില്‍ മറ്റു ക്ളാസുകളിലെ കുട്ടികൾക്ക് കൂടി ക്ളാസുകൾ നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
കൂടാതെ നിർദേശങ്ങൾ പാലിക്കാത്ത സ്കൂളുകളെ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിക്കാൻ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും കളക്ടര്‍ അറിയിച്ചു.
Malabar News: പേരാമ്പ്ര ബൈപ്പാസ് ടെൻഡറായി; പ്രതീക്ഷയോടെ ജനങ്ങൾ







































