കാസർഗോഡ്: കാസർഗോഡേക്ക് ഇനി ഓക്‌സിജൻ നൽകാനാവില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. മംഗളൂരുവിൽ നിന്ന് ഓക്‌സിജൻ വാങ്ങുന്ന ആശുപത്രികൾ മറ്റ് മാർഗങ്ങൾ തേടണമെന്ന് കാസർഗോഡ് കളക്‌ടർക്ക് അയച്ച കത്തിൽ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. മംഗളൂരുവിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
അതേസമയം ഇന്നലെ കാസർഗോഡേ ഓക്‌സിജൻ പ്രതിസന്ധി മറികടക്കാൻ ‘ഓക്‌സിജൻ സിലിണ്ടർ ചലഞ്ച്’മായി ജില്ലാ ഭരണകൂടം എത്തിയിരുന്നു. ജില്ലയ്‌ക്ക് വേണ്ടി വ്യാവസായിക രംഗത്തും മറ്റും ഉപയോഗിക്കുന്ന ഡി ടൈപ്പ് സിലിണ്ടറുകൾ സംഭാവന ചെയ്യണമെന്ന് ജില്ലാ കളക്‌ടർ ഡി സജിത് ബാബുഫേസ്ബുക്ക് പോസ്‌റ്റിലൂടെ അഭ്യർഥിച്ചു.
ജില്ലയിലെ പൊതു- സ്വകാര്യ ആശുപത്രികളിൽ അനുഭവപ്പെട്ടേക്കാവുന്ന ഓക്‌സിജൻ ക്ഷാമത്തിന് മുൻകരുതൽ എന്ന നിലയിലാണിത്. ഇന്നലെ ജില്ലയിൽ 969 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്.
National News: ഗംഗയില്‍ നിന്ന് ഇതുവരെ 116 മൃതദേഹങ്ങൾ; നദിയിൽ വൈറസ് സാധ്യതയില്ല: ഐഐടി പ്രൊഫസര്‍