തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിങ് ഫിലിം പിടികൂടാന്‍ വീണ്ടും കര്‍ശന പരിശോധന. 14ആം തീയതി വരെ സുതാര്യം എന്ന പേരില്‍ പ്രത്യേക പരിശോധനക്ക് ഗതാഗത കമ്മീഷണര്‍ നിർദ്ദേശം നല്‍കി. മുന്‍- പിന്‍ ഗ്‌ളാസുകളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത വേണമെന്നാണ് നിയമം. കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബ്‌ളാക്ക് ഫിലിം എന്നിവ ഒട്ടിച്ചാല്‍ പിഴ ഈടാക്കും.
Most Read: ആദ്യം കുടിവെള്ളം, പിന്നെ ടിക്കറ്റ്; മനുഷ്യത്വത്തിന്റെ മാതൃകയായി ഒരു കണ്ടക്‌ടർ







































