കൂത്തുപറമ്പ്: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട സ്‌കൂട്ടർ മറിഞ്ഞ് വിദ്യാർഥി മരിച്ചു. കാര്യാട്ടുപുറം സ്വദേശി വൈഷ്‌ണവ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെ മൂര്യാട് കൊളുത്തുപറമ്പിലായിരുന്നു അപകടം.
സ്‌കൂട്ടറിൽ വരികയായിരുന്ന വൈഷ്‌ണവിന്റെ വാഹനത്തിന് മുന്നിലേക്ക് നായ കുറുകെ ചാടുകയായിരുന്നു. പിന്നാലെ നിയന്ത്രണം നഷ്‌ടപ്പെട്ട വാഹനം മറിഞ്ഞ് വൈഷ്‌ണവിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
Most Read| മിഥുന്റെ മരണം; സ്‌കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടു, ഭരണം ഏറ്റെടുത്ത് സർക്കാർ