കോഴിക്കോട്: റെയിൽവേ ക്രോസ് കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. ചാലിയം ചാലിയപ്പാടം കൈതവളപ്പിൽ ഹുസൈൻ കോയയുടെ മകൻ മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്. രാവിലെ മണ്ണൂർ റെയിലിന് സമീപം വടക്കോടിത്തറ ഭാഗത്തുവെച്ചാണ് അപകടം നടന്നത്.
കേൾവിക്ക് ബുദ്ധിമുട്ടുള്ള ഇർഫാൻ ഒമ്പതാം ക്ളാസ് വിദ്യാർഥിയാണ്. 8.18ന് എത്തിയ ഗുഡ്‌സ് ട്രെയിൻ ഇടിച്ചാണ് അപകടം നടന്നത്. ട്രെയിൻ വരുന്ന ശബ്‌ദം കേൾക്കാൻ ഇർഫാന് സാധിക്കാതിരുന്നതാണ് അപകട കാരണമെന്ന് കരുതുന്നു.
Most Read| ബലാൽസംഗക്കേസ്; നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി







































