കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ബിജെപി സ്‌ഥാനാർഥി സ്വപന്‍ ദാസ്‌ഗുപ്‌ത രാജ്യസഭാംഗത്വം രാജിവെച്ചു. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്‌ത് തിരഞ്ഞെടുക്കപ്പെട്ട ദാസ്‌ഗുപ്‌തയെ ബിജെപിയിൽ ചേർന്നതിനെ തുടർന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് സ്വപന്‍ ദാസിന്റെ രാജി.
ഹൂഗ്ളി ജില്ലയിലെ താരാകേശ്വര്‍ നിയമസഭാ സീറ്റിൽ നിന്ന് ബിജെപി സ്‌ഥാനാർഥിയായി നാമനിര്‍ദേശം നല്‍കിയതോടെ സ്വപന്‍ ദാസിനെതിരെ തൃണമൂല്‍ രംഗത്ത് എത്തുകയായിരുന്നു. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട എംപിമാര്‍ക്ക് രാഷ്‌ട്രീയ അംഗത്വം സ്വീകരിക്കുന്നതിലുള്ള നിബന്ധനകള്‍ ദാസ്‌ഗുപ്‌ത ലംഘിച്ചുവെന്ന് തൃണമൂൽ എംപി മഹുവ മൊയ്‌ത്ര ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 10ആം ഷെഡ്യൂള്‍ പ്രകാരം തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ എംപി ചില നിബന്ധനകള്‍ പാലിക്കാതെ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യനാകും. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ മൽസരിക്കാനായി ബിജെപിയില്‍ ചേര്‍ന്ന ദാസ്‌ഗുപ്‌തയെ അയോഗ്യനാക്കണമെന്ന് മഹുവ ട്വിറ്ററില്‍ ആവശ്യപ്പെട്ടിരുന്നു.
Read also: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി