ഡെൽഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫി മൽസരങ്ങൾക്ക് നാളെ തുടക്കമാകും. ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ ആദ്യ മൽസരം. എലീറ്റ് ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മൽസരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ന്യൂഡെൽഹയിലെ എയർഫോഴ്സ് കോംപ്ളക്സ് ഗ്രൗണ്ടിൽ വെച്ചാണ് മൽസരം നടക്കുക.
ഗ്രൂപ്പ് ഘട്ടത്തിൽ ബീഹാർ, റെയിൽവേയ്സ്, അസം, മധ്യപ്രദേശ് എന്നീ ടീമുകളാണ് കേരളത്തിന്റെ എതിരാളികൾ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ കൂടിയായ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ആണ് കേരള ടീമിനെ നയിക്കുക. സച്ചിൻ ബേബി ഉപനായകനാവും. അതേസമയം കഴിഞ്ഞ മുഷ്താഖ് അലി ട്രോഫിയിലൂടെ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരികെയെത്തിയ ശ്രീശാന്തിന് ടീമിൽ ഇടം ലഭിച്ചില്ല.
കേരള ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), സച്ചിൻ ബേബി, റോബിൻ ഉത്തപ്പ, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, കെഎം ആസിഫ്, ബേസിൽ തമ്പി, സിജോമോൻ ജോസഫ്, വൽസൽ ഗോവിന്ദ്, മിഥുൻ പികെ, മിഥുൻ എസ്, രോഹൻ എസ് കുന്നുമ്മൽ, റോജിത് ഗണേഷ്, ഷറഫുദ്ദീൻ, വിശ്വേശ്വർ സുരേഷ്, മനു കൃഷ്ണൻ, അഖിൽ എംഎസ്, വൈശാഖ് ചന്ദ്രൻ, അബ്ദുൽ ബാസിത്ത്.
റിസർവ് ടീം അംഗങ്ങൾ: കൃഷ്ണ പ്രസാദ്, അക്ഷയ് കെസി, ആനന്ദ് ജോസഫ്
പിയുഷ് ചൗളയുടെ നേതൃത്വത്തിലാണ് നാളെ ഗുജറാത്ത് കളിക്കളത്തിൽ ഇറങ്ങുക. സിദ്ധാർഥ് ദേശായി, ചിന്തൻ ഗാജ, ചിരാഗ് ഗാന്ധി, റൂഷ് കലാരിയ, ഉമംഗ് കുമാർ തുടങ്ങിയവരും ടീമിലുണ്ട്.
അതേസമയം റിയൻ പരാഗ് ആണ് അസം ക്യാപ്റ്റൻ. മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യ ബറോഡയെ നയിക്കും. സൺറൈസേഴ്സ് ഹൈദരാബാദ് താരം മനീഷ് പാണ്ഡെയാണ് കർണാടകയുടെ ക്യാപ്റ്റൻ. മുംബൈ ടീമിനെ അജിങ്ക്യ രഹാനെയും തമിഴ്നാട് ടീമിനെ സൺറൈസേഴ്സ് ഹൈദരാബാദ് ഓൾറൗണ്ടർ വിജയ് ശങ്കറും നയിക്കും.
Most Read: ‘കനകം കാമിനി കലഹം’; ചിരി പടർത്തി പുതിയ ടീസർ








































