‘കനകം കാമിനി കലഹം’; ചിരി പടർത്തി പുതിയ ടീസർ

By News Bureau, Malabar News
kanakam kamini kalaham
Ajwa Travels

നിവിന്‍ പോളി നായകനാകുന്ന ‘കനകം കാമിനി കലഹം‘ ചിത്രത്തിന്റെ രസകരമായ പുതിയ ടീസർ പുറത്ത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ളസ് ഹോട്സ്‌റ്റാറിലൂടെ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ ആണ്.

ഇന്റലിജെന്റ് കോമഡിയാണ് കൂടുതലെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥാഗതിയും ട്വിസ്‌റ്റുകളുമെല്ലാം ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകൻ പറയുന്നു. പ്രേക്ഷകർക്ക് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ചലച്ചിത്രാനുഭവം തന്നെയാകും സിനിമ സമ്മാനിക്കുകയെന്നും സംവിധായകൻ ഉറപ്പ് നൽകുന്നു. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ടീസറും പ്രേക്ഷകരുടെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നതാണ്.

‘വേൾഡ് ഡിസ്‌നി ഡേ’ ആയ നവംബർ 12നാണ് ചിത്രം റിലീസ് ചെയ്യുക. ഡിസ്‍നിയുടെ ആദ്യ മലയാളം ഡയറക്റ്റ് റിലീസ് കൂടിയാണ് ‘കനകം കാമിനി കലഹം’. പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ ‘ആന്‍ഡ്രോയ്‌ഡ്‌ കുഞ്ഞപ്പന്‍’ എന്ന അരങ്ങേറ്റ ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്‍ണന്റേതായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണിത്.

നിവിൻ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയർ പിക്ചേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. ഗ്രേസ് ആന്റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ മനോജ് കണ്ണോത്താണ്. യാക്‌സൻ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് ചിത്രത്തിന് ഈണം പകരുന്നത്.

Most Read: മുടികൊഴിച്ചിൽ മാറ്റാം ഇനി ഈസിയായി; വീട്ടിൽ പരീക്ഷിക്കാവുന്ന ചില ടിപ്‌സുകളിതാ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE