മുടികൊഴിച്ചിൽ മാറ്റാം ഇനി ഈസിയായി; വീട്ടിൽ പരീക്ഷിക്കാവുന്ന ചില ടിപ്‌സുകളിതാ

By News Bureau, Malabar News
Ajwa Travels

ഇന്ന് സ്‍ത്രീകളേയും പുരുഷൻമാരെയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പല കാരണങ്ങള്‍ കൊണ്ടും മുടികൊഴിച്ചില്‍ ഉണ്ടാകാം. എന്നാൽ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ നമുക്ക് തലമുടിയെ സംരക്ഷിക്കാം.

തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തിരഞ്ഞെടുത്ത് കഴിക്കണം. ഒപ്പം തലമുടി സംരക്ഷണത്തിന് വീട്ടിലുള്ള ചില വസ്‌തുക്കളുടെ സഹായവും തേടാം. അത്തരത്തില്‍ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില ഹെയർ മാസ്‌കുകളെ പരിചയപ്പെടാം.

ചീരയുണ്ടോ?

തലമുടിയുടെ സംരക്ഷണത്തിന് പാലക് ചീര ഏറെ നല്ലതാണ്. ചീരയിലുള്ള വിറ്റാമിൻ എ, സി എന്നിവ തലയോട്ടിയിലെ ഓയിലുകളുടെ അമിതോൽപാദനം നിയന്ത്രിക്കുകയും മുടിയെ മോയസ്‌ചറൈസ് ചെയ്യുകയും ചെയ്യുന്നു. വിറ്റാമിൻ സി ‘കൊളീജിൻ’ ഉൽപാദനം വർധിപ്പിക്കുന്നു. ഇത് തലമുടിയുടെ വളർച്ചയ്‌ക്ക് സഹായകരമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും മുടി കൊഴിച്ചിലിനെ തടയും.

തയ്യാറാക്കുന്ന വിധം:

ഒരു കപ്പ് പാലക് ചീര (ഇലകള്‍ മാത്രം), ഒരു ടീസ്‌പൂൺ തേൻ, ഒരു ടീസ്‌പൂൺ വെളിച്ചെണ്ണ/ ഒലീവ് ഓയില്‍ എന്നിവയാണ് ഈ ഹെയർ മാസ്‌ക്‌ തയ്യാറാക്കാന്‍ ആവശ്യം. ആദ്യം ചീരയില, തേൻ, വെളിച്ചെണ്ണ എന്നിവ അരച്ചെടുക്കുക. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ഈ മാസ്‌ക്‌ തലയില്‍ വെക്കാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ഈ ഹെയർ മാസ്‌ക്‌ ആഴ്‌ചയിൽ ഒരു തവണ ഉപയോഗിക്കാം.

പഴം

പൊട്ടാസ്യം, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകൾ എന്നിവയുടെ കലവറയാണ് നേന്ത്രപഴം. ഇത് മുടികൊഴിച്ചിൽ തടയാനും താരനെ അകറ്റാനും സഹായിക്കും.

തയ്യാറാക്കുന്ന വിധം:

ആദ്യം പഴുത്ത പഴം രണ്ടെണ്ണം ചെറിയ കഷണങ്ങളായി അരിഞ്ഞതിലേക്ക് ഒരു കപ്പ് തൈര് ചേര്‍ക്കുക. ശേഷം അതിലേക്ക് ഒരു ടീസ്‌പൂണ്‍ കറ്റാർവാഴ ജെല്ലും രണ്ട് വിറ്റാമിന്‍ ഇ ഗുളികകള്‍ കൂടി ചേര്‍ത്ത് അരച്ചെടുക്കുക. ഇനി ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിച്ച് 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

കറിവേപ്പിലയും ചെമ്പരത്തിയും

മുടി സംരക്ഷണത്തിന്റെ കാര്യത്തിൽ കറിവേപ്പില ഒരുപടി മുന്നിലാണ്. പണ്ടുകാലത്തുള്ളവര്‍ കറിവേപ്പില ഇട്ട് കാച്ചിയ എണ്ണ തലമുടിയിൽ പുരട്ടാറുണ്ട്. അതുപോലെ തന്നെ തലമുടിയുടെ തിളക്കത്തിന് സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി പൂക്കൾ.

തയ്യാറാക്കുന്ന വിധം:

ആദ്യം 810 ചെമ്പരത്തി പൂക്കൾ എടുത്ത് ദളങ്ങൾ വേർതിരിക്കുക. കുറച്ച് ചെമ്പരത്തി ഇലകളും എടുക്കുക. അവ നന്നായി കഴുകി മിക്‌സിയിൽ ഇടുക. ഇനി ഒരു പിടി കറിവേപ്പിലയും കുറച്ച് വെള്ളവും ചേർത്ത ശേഷം നന്നായി അരച്ചെടുക്കുക. ശേഷം ഇത് ശിരോചർമത്തിലും മുടിയിലും പുരട്ടുക. ഒരു മണിക്കൂർ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

കറ്റാര്‍വാഴ

മുടി കൊഴിച്ചിലും താരനും അകറ്റാനുള്ള മികച്ച പ്രതിവിധിയാണ് കറ്റാര്‍വാഴ. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ കറ്റാര്‍വാഴയുടെ ജെൽ മുടിയുടെ വളർച്ചക്കും തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നതിനും താരൻ അകറ്റുന്നതിനും ഉത്തമമാണ്.

Aloe vera

തയ്യാറാക്കുന്ന വിധം:

രണ്ട് ടീസ്‌പൂണ്‍ കറ്റാര്‍വാഴ ജെൽ എടുത്ത് നന്നായി ഇളക്കി മൃദുവാക്കി മാറ്റുക. ഇത് ശിരോചർമത്തിൽ തേച്ചു പിടിപ്പിക്കണം. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ തല കഴുകാം. ആഴ്‌ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും.

Most Read: അറിയാം; സറോഗസി അഥവാ സറഗസി എന്നറിയപ്പെടുന്ന വാടക ഗർഭധാരണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE