ന്യൂഡെൽഹി: റിപ്പബ്ളിക് ദിന നിശ്ചല ദൃശ്യ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. ഡിസൈനിലെ അപാകത കാരണമാണ് കേരളത്തിന്റെ നിശ്ചല ദൃശ്യം തള്ളിയത്. ടൂറിസം@75 എന്ന വിഷയത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. മുന്നിലും പിന്നിലും ഒരേ മാതൃകയുള്ള രൂപരേഖയാണ് ആദ്യം നൽകിയത്. പിന്നീട് ആദി ശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും പ്രതിമ ഉൾപ്പെടുത്താൻ ശ്രമിച്ചു.
എന്നാൽ, സന്ദേശം എന്തെന്ന് വിശദീകരിക്കാനായില്ല. രാജ്പഥിന് അനിയോജ്യമായ നിറമായിരുന്നില്ലെന്നും കേന്ദ്രം മറുപടിയിൽ പറയുന്നു. നിശ്ചലദൃശ്യം തള്ളിയതിൽ രാഷ്ട്രീയമില്ലെന്നും കേന്ദ്രസർക്കാർ ആവർത്തിച്ചു.
Also Read: ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ






































