റിപ്പബ്ളിക് പരേഡ്; ഡെൽഹി പോലീസ് സംഘത്തിൽ വനിതകൾ മാത്രം- നയിക്കാൻ മലയാളി

ഡെൽഹി നോർത്ത് ഡിസ്‌ട്രിക്‌ട് അഡീഷണൽ ഡിസിപിയാണ് ശ്വേത. കഴിഞ്ഞ വർഷം പരേഡ് നയിച്ച അനുഭവ പരിചയത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ രണ്ടാം തവണയും ശ്വേതയെ തേടി സുവർണ നേട്ടമെത്തിയത്.

By Trainee Reporter, Malabar News
Malayali IPS officer Shweta K Sugathan
മലയാളി ഐപിഎസ് ഓഫീസർ ശ്വേത കെ സുഗതൻ
Ajwa Travels

ന്യൂഡെൽഹി: ഈ വർഷത്തെ റിപ്പബ്ളിക് ദിന പരേഡ് പുതു ചരിത്രമാവുകയാണ്. ഡെൽഹി പോലീസ് പരേഡ് സംഘത്തിൽ ഇത്തവണ വനിതകൾ മാത്രമായിരിക്കും അണിനിരക്കുക. മലയാളി ഐപിഎസ് ഓഫീസർ ശ്വേത കെ സുഗതനാണ് ഇത്തവണയും 147 അംഗ സംഘത്തെ നയിക്കുന്നതെന്നതിൽ മലയാളികൾക്കും അഭിമാനിക്കാം.

തൃശൂർ ചാലക്കുടി സ്വദേശിനിയായ ശ്വേതയാണ് കഴിഞ്ഞ റിപ്പബ്ളിക് പരേഡിലും ഡെൽഹി പോലീസ് സംഘത്തെ നയിച്ചത്. ഡെൽഹി നോർത്ത് ഡിസ്‌ട്രിക്‌ട് അഡീഷണൽ ഡിസിപിയാണ് ശ്വേത. കഴിഞ്ഞ വർഷം പരേഡ് നയിച്ച അനുഭവ പരിചയത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ രണ്ടാം തവണയും ശ്വേതയെ തേടി സുവർണ നേട്ടമെത്തിയത്.

2019 ബാച്ച് ഐപിഎസ് ഉദ്യോഗസ്‌ഥയായ ശ്വേത ചാലക്കുടി കാർമൽ സ്‌കൂളിൽ നിന്ന് 10, 12 ക്‌ളാസുകളിൽ മുഴുവൻ മാർക്കും നേടിയാണ് വിജയിച്ചത്. തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജിൽ നിന്നും ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിങ്ങിൽ ബിടെക് നേടിയ ശേഷം സിവിൽ സർവീസിന് തയ്യാറെടുക്കുകയായിരുന്നു.

പോലീസ് സംഘത്തിന്റെ നായികയായി ശ്വേത മാർച്ച് ചെയുമ്പോൾ അഭിമാന നിമിഷങ്ങൾക്ക് സാക്ഷികളായി അച്ഛൻ കെഎസ് സുഗതനും അമ്മ ബിന്ദുവും ഗാലറിയിലുണ്ടാവും. പരേഡ് നയിക്കുന്ന ശ്വേതയൊഴികെ മറ്റെല്ലാ വനിതകളും കോൺസറ്റബിൾമാരും ആദ്യമായി റിപ്പബ്ളിക് ദിന പരേഡിൽ പങ്കെടുക്കുന്നവരാണെന്ന് സ്‌പെഷ്യൽ പോലീസ് കമ്മീഷണർ റോബിൻ ഹിബു പറഞ്ഞു.

ഇതിന് പുറമെ, വനിതാ കോൺസ്‌റ്റബിൾ റുയാംഗുന്വോ കെൻസെ നയിക്കുന്ന വനിതാ ഉദ്യോഗസ്‌ഥരുടെ പൈപ്പ് ബാൻഡ് സംഘമാണ് ഇത്തവണ ഡെൽഹി പോലീസിന്റെ ഗാനം ആലപിച്ചു കർത്തവ്യ പഥിലൂടെ നീങ്ങുക. പരേഡിൽ പങ്കെടുക്കുന്ന വനിതാ കോൺസറ്റബിൾമാരിൽ 80 ശതമാനവും വടക്കു-കിഴക്കൻ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരാണ്.

Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE