Tag: Covid India
കോവിഡ് റിപ്പോർട് പരിശോധിച്ചില്ല; വിമാന കമ്പനികൾക്ക് എതിരെ നടപടിയുമായി ഡെൽഹി സർക്കാർ
ന്യൂഡെൽഹി: മഹാരാഷ്‌ട്രയിൽ നിന്നുള്ള എല്ലാ യാത്രക്കാരുടെയും കോവിഡ് പരിശോധന ഫലം പരിശോധിക്കാത്തതിന് 4 വിമാന കമ്പനികൾക്ക് എതിരെ നടപടിയുമായി ഡെൽഹി സർക്കാർ. ഇൻഡിഗോ, വിസ്‌താര, സ്‌പൈസ് ജെറ്റ്, എയർ ഏഷ്യ എന്നിവക്ക് എതിരെ...
കോവിഡ് പ്രതിസന്ധി; അഞ്ചിന നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രിക്ക് കത്തയച്ച് മൻമോഹൻ സിംഗ്
ഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ കത്തിലൂടെ അഞ്ചിന നിർദ്ദേശങ്ങളാണ് മൻമോഹൻ സിംഗ് മുന്നോട്ട്...
കോവിഡ്; 12 ദിവസത്തിനിടെ രാജ്യത്ത് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയായതായി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 12 ദിവസത്തിനുള്ളിൽ 8 ശതമാനത്തിൽ നിന്ന് 16.69 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ ഒരു...
ചികിൽസാ സൗകര്യമില്ലെന്ന പരാതി; വാരണാസിയിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തും
ഡെൽഹി: കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വാരണാസിയിലെ കോവിഡ് സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തും. മോദിയുടെ മണ്ഡലമായ വാരണാസിയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിൽസാ സൗകര്യങ്ങളില്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ്...
അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കിയില്ല; കോവിഡ് പ്രതിരോധത്തിൽ കേന്ദ്രം പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷം
ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാർ പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ പാർട്ടികൾ. ഒരു വര്‍ഷത്തിലേറെ സമയമുണ്ടായിട്ടും ആരോഗ്യരംഗത്ത് അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി.
കോവിഡിന്റെ രണ്ടാം തരംഗം...
സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രാധാന്യം നൽകണം; അമരീന്ദർ സിംഗ്
ന്യൂഡെൽഹി: രാജ്യം കടുത്ത വാക്‌സിൻ ക്ഷാമം നേരിടുകയും കോവിഡ് രോഗികളുടെ എണ്ണം കൂടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്ത്. ദേശീയ മാദ്ധ്യമമായ എൻഡിടിവിക്ക് നൽകിയ...
മാസ്‌ക് ധരിച്ചില്ലെങ്കിൽ 1000 രൂപ പിഴ; യുപിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി
ലക്‌നൗ: ഉത്തർപ്രദേശിൽ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചാൽ കനത്ത പിഴ പ്രഖ്യാപിച്ച് സർക്കാർ. മാസ്‌ക് ധരിച്ചില്ലെങ്കിൽ 1,000 രൂപയാണ് പിഴ. രണ്ടാമതും ആവർത്തിച്ചാൽ 10,000 രൂപ പിഴ ഈടാക്കും. ഞായറാഴ്‌ചകളിൽ സംസ്‌ഥാനത്ത് ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്....
സുപ്രീം കോടതി ജഡ്‌ജിയുടെ വസതിയിലെ എല്ലാ ജീവനക്കാർക്കും കോവിഡ്
ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്‌ജി എംആർ ഷായുടെ വസതിയിലെ മുഴുവൻ ജീവനക്കാർക്കും കോവിഡ് സ്‌ഥിരീകരിച്ചു. വ്യാഴാഴ്‌ച ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് നേതൃത്വം നൽകുന്ന ബെഞ്ചിൽ കേസ് നടക്കുന്നതിനിടെ ജസ്‌റ്റിസ് ഷാ തന്നെയാണ് വീട്ടിലെ...






































