മാസ്‌ക് ധരിച്ചില്ലെങ്കിൽ 1000 രൂപ പിഴ; യുപിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

By Trainee Reporter, Malabar News
Ajwa Travels

ലക്‌നൗ: ഉത്തർപ്രദേശിൽ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചാൽ കനത്ത പിഴ പ്രഖ്യാപിച്ച് സർക്കാർ. മാസ്‌ക് ധരിച്ചില്ലെങ്കിൽ 1,000 രൂപയാണ് പിഴ. രണ്ടാമതും ആവർത്തിച്ചാൽ 10,000 രൂപ പിഴ ഈടാക്കും. ഞായറാഴ്‌ചകളിൽ സംസ്‌ഥാനത്ത് ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സർവീസുകൾ മാത്രമേ ലോക്ക്ഡൗൺ ദിനത്തിൽ അനുവദിക്കൂ. കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്‌ചാത്തലത്തിലാണ്‌ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

മെയ് 15 വരെ സ്‌കൂളുകൾ അടച്ചിടാൻ കഴിഞ്ഞ ദിവസം സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. യുപിയിൽ 22,439 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചത്‌. 104 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തിരുന്നു.

Read also: വോട്ടെണ്ണൽ ദിനത്തിൽ സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തണം; ഹൈക്കോടതിയിൽ ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE