കോവിഡ്; 12 ദിവസത്തിനിടെ രാജ്യത്ത് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയായതായി കേന്ദ്രം

By Trainee Reporter, Malabar News
covid update
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ  പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 12 ദിവസത്തിനുള്ളിൽ 8 ശതമാനത്തിൽ നിന്ന് 16.69 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ ഒരു മാസത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.05 ശതമാനത്തിൽ നിന്ന് 13.54 ശതമാനമായി ഉയർന്നതായും കണക്കുകൾ വ്യക്‌തമാക്കുന്നു.

മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്‌ഗഢ്, കര്‍ണാടക, മധ്യപ്രദേശ്, കേരളം, ഗുജറാത്ത്, തമിഴ്‌നാട്, രാജസ്‌ഥാൻ എന്നീ 10 സംസ്‌ഥാനങ്ങളിലാണ് രാജ്യത്തെ 78.56 ശതമാനം പുതിയ കേസുകളും റിപ്പോർട് ചെയ്യുന്നത്. എന്നാൽ പ്രതിവാര പോസിറ്റീവ് നിരക്കിൽ ഛത്തീസ്‌ഗഢാണ് (30.83 ശതമാനം) മുന്നിൽ. ഗോവ (24.24 ശതമാനം), മഹാരാഷ്‌ട്ര (24.17 ശതമാനം) എന്നീ സംസ്‌ഥാനങ്ങളാണ് രണ്ടും മൂന്നും സ്‌ഥാനത്ത്‌.

Read also: കോവിഡ് പ്രതിരോധം; 14 നിർദേശങ്ങളുമായി ചെന്നിത്തല, സർക്കാരിന് കത്ത് നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE