Tag: Crime News
കുടുംബവഴക്കിനെ തുടർന്ന് വീടിനു തീയിട്ടു; കുട്ടികളടക്കം ആറുപേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് വീടിനു തീയിട്ടു. നാലുകുട്ടികൾ ഉൾപ്പടെ വീടിനകത്തുണ്ടായിരുന്ന ആറുപേർ വെന്തുമരിച്ചു. കുടക് വീരാജ് പേട്ടിലാണ് മദ്യലഹരിയിലായ 50കാരൻ വീടിന് തീവെച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട്. കുടകിലെ വീരാജ്‌പേട്ട മുകുടഗേരിയിൽ ശനിയാഴ്‌ചയാണ്...
അയൽവാസിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്
കണ്ണൂർ: ചെറുപുഴയിൽ അയൽവാസിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി വാടാതുരുത്തേൽ ടോമിക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കാനംവയൽ ചേന്നാട്ടുകൊല്ലിയിൽ കൊങ്ങാലയിൽ ബേബിയാണ് (62) കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം....
ഒരു കോടി വിലയുള്ള പാമ്പിൻ വിഷവുമായി ആറംഗ സംഘം ഒഡീഷയിൽ പിടിയിൽ
ഭുവനേശ്വർ: അന്താരാഷ്‌ട്ര വിപണിയിൽ ഒരു കോടിയിലധികം തുക വിലമതിക്കുന്ന പാമ്പിൻ വിഷവുമായി ഒരു സ്‌ത്രീ ഉൾപ്പടെ 6 പേരടങ്ങുന്ന സംഘം ഒഡീഷയിൽ പിടിയിൽ. ഭുവനേശ്വർ വനംവകുപ്പ് ശനിയാഴ്‌ച കസ്‌റ്റഡിയിൽ എടുത്ത ഇവരുടെ പക്കൽ...
കണ്ണൂരിൽ 50കാരനെ വെടിവെച്ച് കൊലപ്പെടുത്തി; അയൽവാസിയായ പ്രതിക്കായി തിരച്ചിൽ
കണ്ണൂർ: ചെറുപുഴയിൽ 50കാരനെ അയൽക്കാരൻ വെടിവെച്ച് കൊലപ്പെടുത്തി. കാനംവയൽ ചേന്നാട്ടുകൊല്ലിയിൽ കൊങ്ങാലയിൽ ബേബിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ബേബിയുടെ അയൽക്കാരനായ വാടാതുരുത്തേൽ ടോമിയാണ് വെടിവെച്ചതെന്ന് സമീപവാസികൾ പറഞ്ഞു. സംഭവശേഷം...
കുടുംബ വഴക്ക്; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി
തിരുവല്ല: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. തിരുവല്ലം നെടുമ്പ്രം നാലാം വാര്‍ഡില്‍ തെക്കേവീട്ടില്‍ മാത്തുക്കുട്ടി(65)യാണ് ഭാര്യ സാറാമ്മ(59)യെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.
ശനിയാഴ്‌ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. വഴക്കിനെ തുടര്‍ന്ന്...
മദ്യത്തിനു വേണ്ടി അമ്മയെ ചവിട്ടിക്കൊന്ന സംഭവം; മകന് ജീവപര്യന്തം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മദ്യത്തിനു വേണ്ടി അമ്മയെ ചവിട്ടിക്കൊന്ന കേസിൽ മകന് ജീവപര്യന്തം ശിക്ഷ. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി മണികണ്‌ഠനെയാണ് കോടതി ശിക്ഷിച്ചത്. 24 വയസാണ് ഇയാൾക്ക്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതിക്ക്...
ജയ്‌പൂരിൽ യുവതിക്ക് നേരെ കൊടുംക്രൂരത; ഭർത്താവിന്റെ മുന്നിലിട്ട് ആദ്യഭർത്താവിന്റെ സഹോദരൻ ബലാൽസംഗം ചെയ്‌തു
ജയ്‌പൂർ: ഭർത്താവിന്റെ മുന്നിൽവെച്ച് ആദ്യഭർത്താവിന്റെ സഹോദരൻ യുവതിയെ ബലാൽസംഗം ചെയ്‌തു. രാജസ്‌ഥാനിലെ ബാരൻ ജില്ലയിൽ തിങ്കളാഴ്‌ചയാണ് യുവതിക്ക് എതിരെ കൊടുംക്രൂരത നടന്നത്. ഭർത്താവിനും കുഞ്ഞിനും പ്രായപൂർത്തിയാകാത്ത സഹോദരിക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിയെ ആദ്യ...
കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
കൊല്ലം: മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ. കൊല്ലം കുണ്ടറയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അനൂപയെന്ന മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെയാണ് മാതാവ് ദിവ്യ കൊലപ്പെടുത്തിയത്.
ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് കൊലപാതകം നടന്നത്....






































