തിരുവല്ല: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. തിരുവല്ലം നെടുമ്പ്രം നാലാം വാര്‍ഡില്‍ തെക്കേവീട്ടില്‍ മാത്തുക്കുട്ടി(65)യാണ് ഭാര്യ സാറാമ്മ(59)യെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.
ശനിയാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. വഴക്കിനെ തുടര്‍ന്ന് സാറാമ്മയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് മാത്തുക്കുട്ടി തീ കൊളുത്തുകയായിരുന്നു. സാറാമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകള്‍ ലിജിക്കും പൊള്ളലേറ്റു.
ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് മാത്തുക്കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പില്‍ ആണ് ഇയാളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി.
Read Also: യുപിയിൽ പീഡനത്തിന് ഇരയായ 15കാരി ആത്മഹത്യ ചെയ്തു