ഒരു കോടി വിലയുള്ള പാമ്പിൻ വിഷവുമായി ആറംഗ സംഘം ഒഡീഷയിൽ പിടിയിൽ

By Trainee Reporter, Malabar News
Representational image
Ajwa Travels

ഭുവനേശ്വർ: അന്താരാഷ്‌ട്ര വിപണിയിൽ ഒരു കോടിയിലധികം തുക വിലമതിക്കുന്ന പാമ്പിൻ വിഷവുമായി ഒരു സ്‌ത്രീ ഉൾപ്പടെ 6 പേരടങ്ങുന്ന സംഘം ഒഡീഷയിൽ പിടിയിൽ. ഭുവനേശ്വർ വനംവകുപ്പ് ശനിയാഴ്‌ച കസ്‌റ്റഡിയിൽ എടുത്ത ഇവരുടെ പക്കൽ നിന്ന് ഒരു ലിറ്റർ വിഷം പിടികൂടി.

അന്താരാഷ്‌ട്ര വിപണിയിൽ ഒരു കോടിയിലധികം വിലവരുന്ന വിഷം പത്ത് ലക്ഷം രൂപക്കാണ് കൈമാറ്റം ചെയ്യാൻ ഇവർ കരാർ ചെയ്‌തിരുന്നതെന്ന് ജില്ലാ വനം വകുപ്പ് ഉദ്യോഗസ്‌ഥനായ അശോക് മിശ്ര പറഞ്ഞു. ഏകദേശം 200 മൂർഖൻ പാമ്പുകളിൽ നിന്നാണ് ഒരു ലിറ്റർ വിഷം ശേഖരിക്കുന്നതെന്നും മിശ്ര കൂട്ടിച്ചേർത്തു. പിടിയിലായവർക്ക് എതിരെ വന്യജീവി സംരക്ഷണ നിയമത്തിന്റെ വിവിധ വകുപ്പുകൾ അനുസരിച്ച് കേസെടുത്തതായും അദ്ദേഹം അറിയിച്ചു.

Read also: ജനതാ കർഫ്യുവും, പാത്രം കൊട്ടലും; വരും തലമുറ ഓർമിക്കുമെന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE