കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

By Staff Reporter, Malabar News
crime
Ajwa Travels

കൊല്ലം: മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ. കൊല്ലം കുണ്ടറയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അനൂപയെന്ന മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെയാണ് മാതാവ് ദിവ്യ കൊലപ്പെടുത്തിയത്.

ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് കൊലപാതകം നടന്നത്. വീട്ടിലാരുമില്ലാത്ത സമയത്തായിരുന്നു അരുംകൊല. കുടിവെള്ള വിതരണ ജോലിക്കാരനായ പിതാവ് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.

ദിവ്യ മാനസികരോഗത്തിന് ചികിൽസയിൽ ആയിരുന്നുവെന്നാണ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. ദിവ്യയെ കുണ്ടറ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരിക്കുകയാണ്. കുഞ്ഞിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.

Read Also: കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE