കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു

By Desk Reporter, Malabar News
car-catches-fire
Ajwa Travels

കൊല്ലം: ചെറുവക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചെറുവക്കൽ സ്വദേശി അജി കുമാറിന്റെ സ്വിഫ്റ്റ് കാറിനാണ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചത്. ചെറുവക്കൽ ഇളവൂർ പള്ളിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. കാറിലുണ്ടായിരുന്നവർ അൽഭുതകരമായി രക്ഷപ്പെട്ടു.

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന് അജിയും സഹോദരനും തിരികെ വരും വഴിയാണ് അപകടം ഉണ്ടായത്. 18 കിലോമീറ്റർ വാഹനം ഓടിക്കഴിഞ്ഞപ്പോൾ തന്നെ വാഹനത്തിൽ നിന്ന് പുക ഉയർന്നു. ഇത് കണ്ട ഉടൻ അജി വാഹനം നിർത്തി പുറത്ത് കടന്നു.

എന്നാൽ തനിക്കൊപ്പം മുൻസീറ്റിൽ ഇരുന്ന സഹോദരന് ഇടതുവശം വഴി ഇറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് ഡ്രൈവിംഗ് സീറ്റിലെ ഡോർ വഴിയാണ് സഹോദരൻ പുറത്തിറങ്ങിയത്. ഇരുവരും പുറത്ത് കടന്ന ശേഷമാണ് വാഹനത്തിലേക്ക് തീ ആളിപ്പടർന്നത്. അതുകൊണ്ട് തന്നെ വലിയ ദുരന്തം ഒഴിവായി. എന്നാൽ, വാഹനം പൂർണമായും കത്തി നശിച്ചു.

Also Read:  10,12 ക്ളാസുകളിലെ പരീക്ഷാ നടത്തിപ്പില്‍ തീരുമാനമായില്ല; ആശങ്കയിൽ അധ്യാപകരും വിദ്യാര്‍ഥികളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE