Fri, Jan 23, 2026
18 C
Dubai
Home Tags Death News

Tag: Death News

ടിടിഇ വിനോദ് കൊലക്കേസ്; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

തൃശൂർ: ടിക്കറ്റ് ചോദിച്ചതിനെ തുടർന്ന് പ്രകോപിതനായ ഇതര സംസ്‌ഥാന തൊഴിലാളി ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ഒഡിഷ സ്വദേശി രജനീകാന്തയാണ് കേസിലെ പ്രതി. കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ്...

ടിക്കറ്റ് ചോദിച്ചത് ഇഷ്‌ടപ്പെട്ടില്ല; തൃശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

തൃശൂർ: ടിക്കറ്റ് ചോദിച്ചതിനെ തുടർന്ന് പ്രകോപിതനായ ഇതര സംസ്‌ഥാന തൊഴിലാളി ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. എറണാകുളം ഡിപ്പോയിലെ ടിക്കറ്റ് പരിശോധകനായിരുന്ന കെ വിനോദ് ആണ് മരിച്ചത്. എറണാകുളം- പട്‌ന എക്‌സ്‌പ്രസ്...

നവീനും ദേവിയും പോയത് 17ന്, ആര്യ 27നും; അരുണാചൽ യാത്രയിൽ ദുരൂഹത

കോട്ടയം: മീനടം സ്വദേശികളായ ദമ്പതികളും സുഹൃത്തും അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി നാട്ടുകാർ രംഗത്ത്. ദമ്പതികളായ നവീനും ദേവിയും മാർച്ച് 17നാണ് കോട്ടയത്തെ വീട്ടിൽ നിന്ന്...

പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു; പിന്നാലെ ജീവനൊടുക്കി യുവാവ്

കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ പെൺകുട്ടിയെ വീട്ടിൽ കയറി ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. കുറുപ്പംപടി രായമങ്കലത്ത് പാണിയാടൻ ബിനു ജേക്കമ്പിന്റെയും മഞ്‌ജുവിന്റേയും മകൾ അൽക്ക അന്ന ബിനുവിനാണ് (20) പരിക്കേറ്റത്. ഇന്ന്...

രാമപുരത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു

കോട്ടയം: പാലായ്ക്കടുത്ത്‌ രാമപുരത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്‌കൂൾ വിദ്യാർഥിനികളായ മൂന്ന് പെൺകുട്ടികളെ കഴുത്തറുത്ത ശേഷം തൂങ്ങി മരിച്ചത്....

നെടുമങ്ങാട് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്‌മയാണ് മരിച്ചത്. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ നോക്കിയപ്പോഴാണ് മരണവിവരം അറിയുന്നത്. രാവിലെ മൂന്ന് മണിയോടെയാണ് സംഭവം....

കൊയിലാണ്ടിയിൽ കണ്ടെത്തിയ മൃതദേഹം; അവശിഷ്‌ടങ്ങൾ വിദഗ്‌ധ പരിശോധനക്ക് അയച്ചു

കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ രാജീവന്റെ പോസ്‌റ്റുമോർട്ടം പൂർത്തിയായി. പോസ്‌റ്റുമോർട്ടത്തിൽ കൊലപാതകമെന്ന് തെളിയിക്കുന്ന ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്. അഴുകിയ ശരീരഭാഗങ്ങൾ പലയിടത്തായി ചിതറി കിടന്നത് മൃഗങ്ങൾ കടിച്ചു കൊണ്ടിട്ടതാകാം എന്നാണ്...

നെടുങ്കണ്ടത്ത് ജലാശയത്തിൽ രണ്ടു വിദ്യാർഥികൾ മരിച്ച നിലയിൽ

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിന് സമീപം രണ്ടു വിദ്യാർഥികളെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂവൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള ജലാശയത്തിലാണ് ഡിഗ്രി വിദ്യാർഥിയെയും പ്ളസ് വൺ വിദ്യർഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്....
- Advertisement -