Fri, Jan 23, 2026
17 C
Dubai
Home Tags Kerala governor

Tag: kerala governor

കണ്ണൂർ സർവകലാശാല നിയമനം ചട്ടവിരുദ്ധം; ഗവർണറുടെ നിലപാട് ശരിവെച്ച് ഹൈക്കോടതി

കൊച്ചി: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്‌റ്റഡീസ് അംഗങ്ങളുടെ നിയമനത്തിൽ ഗവർണറുടെ നിലപാട് ശരിവെച്ച് ഹൈക്കോടതി. സർവകലാശാല ബോർഡ് ഓഫ് സ്‌റ്റഡീസ്‌ അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് നിരീക്ഷിച്ച കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു....

വിഡി സതീശന് കാര്യങ്ങൾ രാജാവിനോട് ചോദിച്ച് മനസിലാക്കാം; പരിഹാസവുമായി ഗവർണർ

തിരുവനന്തപുരം: സർക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ പരിഹാസവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയൻ രാജാവാണെന്ന് ഗവർണർ പരിഹസിച്ചു. പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല. വിഡി സതീശൻ സർക്കാരിന്റെ അടുത്ത...

‘വിവാദങ്ങളോട് തർക്കിച്ച് നിൽക്കാൻ താൽപര്യമില്ല, സമയവുമില്ല’; ഗവർണർ

തിരുവനന്തപുരം: സർവകലാശാല ഗവർണർ ചാൻസിലറായി തുടരാൻ താൽപര്യമില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചെയ്യുന്ന തൊഴിലിന് ഗൗരവപരമായ പ്രശ്‌നങ്ങൾ ഉണ്ടായാൽ അത് വേണ്ടെന്ന് വെക്കില്ലേ. പകരം സംവിധാനം ഏർപ്പെടുത്തണം. തനിക്ക് ആരോടും...

തുടരില്ല, അധികാരം പ്രോ ചാന്‍സലര്‍ക്ക് കൈമാറാന്‍ തയാറെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ചാന്‍സലറുടെ അധികാരം പ്രോ ചാന്‍സലര്‍ക്ക് കൈമാറാന്‍ തയാറെന്ന് ഗവര്‍ണര്‍. സര്‍ക്കാരിന് ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാം. സർക്കാരുമായി ഏറ്റുമുട്ടലിനില്ല. ഈ സാഹചര്യത്തിൽ ചാൻസിലറായി തുടരില്ലെന്ന് ഗവർണർ വ്യക്‌തമാക്കി. സർക്കാർ മാപ്പ് പറഞ്ഞാൽ നിലപാട് മയപ്പെടുത്തുമോ...

ഗവര്‍ണര്‍ തെറ്റ് തിരുത്താന്‍ തയ്യാറാവണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തെറ്റ് തിരുത്താന്‍ തയ്യാറാവണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഒഴിയുന്നത് സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”കണ്ണൂര്‍ വിസി നിയമനത്തില്‍...

ഗവർണറുടെ നിലപാട് ഭരണഘടനാ വിരുദ്ധം; എതിർപ്പുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ഏറ്റെടുക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗവര്‍ണര്‍ക്ക് ആ സ്‌ഥാനത്തിരിക്കാനുള്ള യോഗ്യത നഷ്‌ടമായി....

വിസി നിയമനം; ഹൈക്കോടതി നോട്ടീസ് സർക്കാരിന് കൈമാറും- ഗവർണർ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഹൈക്കോടതി അയച്ച നോട്ടീസ് സർക്കാരിന് കൈമാറുമെന്ന് ഗവർണർ. ഹൈക്കോടതി നോട്ടീസ് അയച്ചത് ചാൻസലർക്കാണെന്നും താൻ എട്ടാം തീയതി മുതൽ ചാൻസലർ അല്ലെന്നുമാണ് ഗവർണറുടെ നിലപാട്. നോട്ടീസിൽ...

സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ല; ഗവർണർ

തിരുവനന്തപുരം: സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകൾ സംരക്ഷിക്കപ്പെടണം. സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും സർവകലാശാലകൾക്ക് പൂർണ പിന്തുണ ഉറപ്പാക്കണമെന്നും ഗവർണർ വ്യക്‌തമാക്കി. ഗവർണർ തന്നെ ചാൻസലർ ആകണമെന്നത് ഭരണഘടനാപരമല്ല....
- Advertisement -