തുടരില്ല, അധികാരം പ്രോ ചാന്‍സലര്‍ക്ക് കൈമാറാന്‍ തയാറെന്ന് ഗവര്‍ണര്‍

By Web Desk, Malabar News
Governor Arif Mohammad Khan
Ajwa Travels

തിരുവനന്തപുരം: ചാന്‍സലറുടെ അധികാരം പ്രോ ചാന്‍സലര്‍ക്ക് കൈമാറാന്‍ തയാറെന്ന് ഗവര്‍ണര്‍. സര്‍ക്കാരിന് ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാം. സർക്കാരുമായി ഏറ്റുമുട്ടലിനില്ല. ഈ സാഹചര്യത്തിൽ ചാൻസിലറായി തുടരില്ലെന്ന് ഗവർണർ വ്യക്‌തമാക്കി.

സർക്കാർ മാപ്പ് പറഞ്ഞാൽ നിലപാട് മയപ്പെടുത്തുമോ എന്ന ചോദ്യങ്ങളിൽ കാര്യമില്ല. അത്തരം ചോദ്യങ്ങൾ ഊഹാപോഹമാണ്. പല ഗുരുതരമായ പ്രശ്‌നങ്ങളും ഉണ്ട്. ചർച്ചയ്‌ക്ക്‌ തന്നെ ആരും സമീപിച്ചിട്ടില്ല, താൻ രാഷ്‌ട്രീയക്കാരനല്ല. അനിശ്‌ചിതാവസ്‌ഥയുടെ കാര്യമില്ല. ഓർഡിനൻസ് കൊണ്ടുവന്നാൽ ഉടൻ ഒപ്പിടും.

പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങളിൽ കാര്യമില്ല. തെറ്റ് സംഭവിച്ചത് താൻ തന്നെ സമതിച്ചതാണ്. സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം പാർട്ടികളും യുവജന സംഘടനകളും തന്നെ അധിക്ഷേപിക്കുന്നു. തനിക്ക് എതിരായ അധിക്ഷേപങ്ങൾ തടയാൻ എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ല. ചില കാര്യങ്ങൾ തനിക്ക് അറിയാം. പക്ഷേ രാജ്യത്തിന്റെ അന്തസ് മാനിച്ചു വെളിപ്പെടുത്തുന്നില്ല എന്നും ​ഗവർണർ പറഞ്ഞു.

Most Read: കത്തി കൊണ്ട് കുത്തി, മരിച്ചെന്ന് കരുതി തീകൊളുത്തി; ജിത്തുവിന്റെ മൊഴി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE