Tag: Kerala Local Body Election Result 2020
ചരിത്ര നേട്ടം; യുഡിഎഫിന്റെ കോട്ടയം കോട്ട കൈപ്പിടിയിൽ ഒതുക്കി എൽഡിഎഫ്
കോട്ടയം: ജോസ് കെ മാണിയെ കൂട്ടുപിടിച്ച് എൽഡിഎഫ് തകർത്ത് കളഞ്ഞത് യുഡിഎഫിന്റെ ചരിത്ര കോട്ടയെ. രാഷ്‌ട്രീയത്തിൽ ജോസഫ് ആണോ ജോസാണോ ശക്‌തൻ എന്ന പ്രധാനപ്പെട്ട ചോദ്യത്തിന് ഉത്തരം കൂടിയാണ് എൽഡിഎഫിന്റെ സ്വപ്‍ന നേട്ടം.
വർഷങ്ങളായി...
കേന്ദ്ര ഏജൻസികൾ ബിജെപി ഇംഗിതം അനുസരിച്ച് പ്രവർത്തിച്ചാൽ സ്‌ഥിതി മോശമാകും; മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളത്തില്‍ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ബിജെപി നേതാക്കളുടെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കാൻ നിന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാകുമെന്നും, വ്യവസ്‌ഥാപിതമായ രീതിയില്‍ അന്വേഷണം നടത്തി...
ചിലർക്ക് പാർട്ടി ജയിക്കണമെന്നല്ല, ഗ്രൂപ്പ് ജയിക്കണമെന്നാണ് ആഗ്രഹം; കെ മുരളീധരൻ
വടകര: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേരിട്ട വമ്പൻ തിരിച്ചടിയുടെ പശ്‌ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി രംഗത്ത്. സ്‌ഥാനാർഥി നിർണയത്തിൽ കൂടിയാലോചന നടത്തിയില്ലെന്ന് മുരളീധരൻ ആരോപിച്ചു. വിളിക്കാത്ത...
സർക്കാരിനെതിരായ അപവാദപ്രചരണം പ്രതിപക്ഷം അവസാനിപ്പിക്കണം; കാനം
തിരുവനന്തപുരം: കോട്ടയത്തെ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരണവുമായി സിപിഐ സംസ്‌ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്‍. സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ജനങ്ങൾ വോട്ട് ചെയ്‌തത്. അല്ലാതെ പ്രതിപക്ഷത്തിന്റെ അപവാദ പ്രചരണങ്ങള്‍ക്കല്ല. എല്‍ഡിഎഫ് വിജയത്തെ...
മാറ്റമില്ലാത്ത ചുവപ്പ്; ഇടത് തരംഗത്തിൽ കോഴിക്കോട്; നഗരസഭ ഒഴികെയുള്ള ഇടങ്ങളിൽ സർവാധിപത്യം
കോഴിക്കോട്: മലബാറിന്റെ ഇടത് കോട്ടയിൽ ഇത്തവണയും മാറ്റമില്ല. നഗരസഭകൾ ഒഴികെ കോഴിക്കോട് കോർപറേഷനുകളിലും ബ്‌ളോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് ഭരണം നിലനിർത്തി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലിൽ വ്യക്‌തമായ ആധിപത്യം...
ചോലനായ്‌ക്കർ വിഭാഗത്തിലെ ആദ്യ സ്‌ഥാനാർഥിക്ക് മിന്നുന്ന വിജയം
വഴിക്കടവ്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ചോലനായ്‌ക്കർ വിഭാഗത്തിൽ നിന്നുള്ള ആദ്യ സ്‌ഥാനാർഥിയായ സി സുധീഷിന് മിന്നും വിജയം. വഴിക്കടവ് ബ്ളോക്ക് ഡിവിഷനിൽ ഇടതുപക്ഷ മുന്നണി സ്‌ഥാനാർഥിയായാണ് സുധീഷ് മൽസരിച്ചത്.
എസ്‌ടി ജനറൽ വാർഡായതോടെ...
കേന്ദ്ര അന്വേഷണ ഏജന്‍സികളെയും മാദ്ധ്യമങ്ങളേയും കൂട്ടുപിടിച്ചുള്ള വേട്ട ഫലം കണ്ടില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികളെ വ്യാപകമായി ദുരുപയോഗം ചെയ്‌തു കൊണ്ടാണ് സർക്കാരിന് എതിരെ ചിലർ പ്രചാരണം അഴിച്ചുവിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി മാദ്ധ്യമങ്ങളേയും കൂട്ടുപിടിച്ചു. കേരളത്തിലെ ജനം ശരിയായ രീതിയില്‍ കാര്യങ്ങളെ...
യുഡിഎഫ് കേരളത്തിൽ അപ്രസക്‌തമാകുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: യുഡിഎഫിനെ കേരളത്തിൽ അപ്രസക്‌തമാക്കുന്ന വിജയമാണിതെന്നും ഇത് ജനങ്ങളുടെ വിജയമാണെന്നും ബിജെപി അവകാശവാദങ്ങള്‍ പൊളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
11 ജില്ലാ പഞ്ചായത്തില്‍ എൽഡിഎഫ് ജയിച്ചു. സര്‍വ തലങ്ങളിലും എല്‍ഡിഎഫാണ് മുന്നേറ്റം ഉണ്ടാക്കിയത് . ഇത്...





































