Fri, Jan 23, 2026
15 C
Dubai
Home Tags Kerala news

Tag: Kerala news

നിപ; കോഴിക്കോട് നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നാളെ മുതൽ നടത്താനിരുന്ന പിഎസ്‌സി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചു. നിപ വൈറസ് മൂലം 12 വയസുകാരൻ മരിച്ച സംഭവത്തിൽ കോഴിക്കോട് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയ സാഹചര്യത്തിലാണ് തീരുമാനം....

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കാൻ ശുപാർശ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കാൻ ശുപാർശ. ശമ്പള പരിഷ്‌ക്കരണ കമ്മീഷനാണ് ഇതുസംബന്ധിച്ച ശുപാർശ നൽകിയത്. കൂടാതെ എയ്‌ഡഡ്‌ സ്‌കൂൾ നിയമനത്തിൽ സർക്കാർ ഇടപെടൽ വേണമെന്നും ശുപാർശയിൽ പറയുന്നുണ്ട്. ഇന്നലെ...

കൊച്ചിയിൽ വനിതാ ഡോക്‌ടറെ അസഭ്യം പറഞ്ഞ മൂന്ന് പേർ അറസ്‌റ്റിൽ

കൊച്ചി: ചികിൽസക്കിടെ വനിതാ ഡോക്‌ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്‌റ്റിൽ. തോപ്പുംപടി സ്വദേശി വി ഡബ്ള്യു ജിൻസൺ (23), ബീച്ച് റോഡ് മിഷേൽ ക്ളീറ്റസ് (18), മൂലങ്കുഴു ജിബിൻ ജോസഫ്...

സംസ്‌ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്നുകൂടി മാത്രം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്നുകൂടി മാത്രം. ഇതുവരെ കിറ്റ് ലഭിക്കാത്തവർക്ക് റേഷൻ കടകളിലൂടെ ഇന്ന് വൈകീട്ട് അഞ്ചുമണി വരെ കിറ്റ് വിതരണം ചെയ്യും. അതേസമയം, ഇന്നലെ വൈകീട്ട് വിവിധ റേഷൻ...

മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷ

പത്തനംതിട്ട: മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചു. പത്തനംതിട്ട പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പത്തനംതിട്ട വെച്ചൂച്ചിറയിൽ പ്രായപൂർത്തിയാകാത്ത മകളെ പിതാവ് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. 2016...

ആംബുലൻസുകളുടെ അനധികൃത രൂപമാറ്റം; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: 'ഓപ്പറേഷൻ റെസ്‌ക്യൂ' പദ്ധതിയുമായി സംസ്‌ഥാന മോട്ടോർ വാഹനവകുപ്പ്. സംസ്‌ഥാനത്ത് ആംബുലൻസുകൾ അനധികൃതമായി രൂപമാറ്റം ചെയ്‌ത്‌ സർവീസ് നടത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ട്രാൻസ്‌പോർട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം...

ജിഎസ്‌ടി വരുമാനം; കേരളത്തിന് കഴിഞ്ഞ മാസം ലഭിച്ചത് 1,612 കോടി രൂപ

തിരുവനന്തപുരം: കേരളത്തിലെ ഓഗസ്‌റ്റ് മാസത്തിലെ ജിഎസ്‌ടി (ചരക്ക് സേവന നികുതി) വരുമാനം 1,612 കോടി രൂപ. ഇതോടെ കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ ലഭിച്ച വരുമാനത്തേക്കാളും 31 ശതമാനം വർധനവാണ് ഈ വർഷം റിപ്പോർട്...

നവജാത ശിശുവിന്റെ മരണം; 17 കാരിയായ അമ്മയ്‌ക്കെതിരെ കേസ്

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പതിനേഴ് വയസുകാരിയായ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടിയെ ഗർഭിണിയാക്കിയ എറണാകുളം സ്വദേശിയായ യുവാവിനെതിരെയും പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന്...
- Advertisement -