സംസ്‌ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്നുകൂടി മാത്രം

By Trainee Reporter, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്നുകൂടി മാത്രം. ഇതുവരെ കിറ്റ് ലഭിക്കാത്തവർക്ക് റേഷൻ കടകളിലൂടെ ഇന്ന് വൈകീട്ട് അഞ്ചുമണി വരെ കിറ്റ് വിതരണം ചെയ്യും. അതേസമയം, ഇന്നലെ വൈകീട്ട് വിവിധ റേഷൻ കടകൾ വഴി 86,79,203 കാർഡ് ഉടമകൾ കിറ്റ് വാങ്ങിയതായി ഭക്ഷ്യവകുപ്പ് അറിയിച്ചു.

നേരത്തേ, ഓഗസ്‌റ്റ് 31നകം കിറ്റ് വിതരണം പൂർത്തിയാക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. എന്നാൽ, കിറ്റിലേക്ക് വേണ്ട സാധനകളുടെ ലഭ്യത കുറവ് മൂലം വിതരണം തടസപ്പെട്ടിരുന്നു. ഇതേതുടർന്ന് സെപ്റ്റംബർ മൂന്ന് വരെ വിതരണം നീട്ടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. സംസ്‌ഥാനത്ത് മൊത്തം 95.69 ശതമാനം പേർ കിറ്റ് കൈപ്പറ്റിയിട്ടുണ്ടെന്നാണ് സർക്കാർ രേഖകൾ വ്യക്‌തമാക്കുന്നത്‌.

Read Also: നടിയെ ആക്രമിച്ച കേസ്; നാദിർഷ ഇന്ന് കോടതിയിൽ ഹാജരാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE