സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കാൻ ശുപാർശ

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കാൻ ശുപാർശ. ശമ്പള പരിഷ്‌ക്കരണ കമ്മീഷനാണ് ഇതുസംബന്ധിച്ച ശുപാർശ നൽകിയത്. കൂടാതെ എയ്‌ഡഡ്‌ സ്‌കൂൾ നിയമനത്തിൽ സർക്കാർ ഇടപെടൽ വേണമെന്നും ശുപാർശയിൽ പറയുന്നുണ്ട്. ഇന്നലെ ശമ്പള പരിഷ്‌ക്കരണ കമ്മീഷൻ മുഖ്യമന്ത്രിക്ക് നൽകിയ അന്തിമ റിപ്പോർട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.

എയ്‌ഡഡ്‌ സ്‌കൂൾ നിയമനത്തിൽ റിക്രൂട്ട്‌മെന്റ് ബോർഡ് ഉണ്ടാക്കണം. ബോർഡിൽ മാനേജ്‌മെന്റ് പ്രതിനിധികളും ആവാം. ബോർഡ് നിലവിൽ വരുന്നവരെ നിയമനം നിരീക്ഷിക്കാൻ ഓംബുഡ്‌സ്‌മാനെ വെക്കണമെന്നും മോഹൻദാസ് കമ്മീഷന്റെ അന്തിമ റിപ്പോർട്ടിൽ പറയുന്നു. സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിനും പൂർണ പെൻഷൻ നൽകണം. സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം ആഴ്‌ചയിൽ 5 ആക്കി കുറയ്‌ക്കണമെന്നും ശുപാർശയുണ്ട്.

സർക്കാർ ഉദ്യോഗസ്‌ഥരുടെ പ്രവൃത്തി ദിവസം ആഴ്‌ചയിൽ അഞ്ചാക്കി ചുരുക്കി ജോലി ചെയ്യുന്ന സമയം വർധിപ്പിക്കണം. പ്രവൃത്തി സമയം രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ ആകണം. വർഷത്തിലെ അവധി ദിനങ്ങൾ 12 ആക്കി കുറയ്‌ക്കണം. ചിലവ് ചുരുക്കുന്നതിനായി പിഎസ്‌സി അംഗങ്ങളുടെ എണ്ണം വെട്ടി കുറയ്‌ക്കുക. കൂടാതെ, കാലികമായ മാറ്റങ്ങൾ കണക്കിലെടുത്ത് ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പരിഷ്‌ക്കരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Read Also: യൂത്ത് കോൺഗ്രസ് വിവാദം; ദേശീയ നേതൃത്വം ചർച്ച ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE