തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നാളെ മുതൽ നടത്താനിരുന്ന പിഎസ്‌സി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചു. നിപ വൈറസ് മൂലം 12 വയസുകാരൻ മരിച്ച സംഭവത്തിൽ കോഴിക്കോട് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയ സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള പബ്ളിക് സർവീസ് കമ്മീഷൻ അറിയിച്ചു.
കേരളാ പബ്ളിക് സർവീസ് കമ്മീഷൻ കോഴിക്കോട് മേഖലാ ഓഫിസിൽ നാളെ മുതൽ നടത്താനിരുന്ന വിവിധ കമ്പനി/ ബോർഡ്/ കോർപറേഷനിലേക്കുള്ള ഡ്രൈവർ തസ്‌തികയുടെ പ്രായോഗിക പരീക്ഷകളാണ് മാറ്റിവെച്ചത്. കൂടാതെ, കോഴിക്കോട് ജില്ലാ പിഎസ്‌സി ഓഫിസിൽ വെച്ച് ഈ ആഴ്‌ച നടത്താൻ നിശ്‌ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും മാറ്റിവെച്ചിട്ടുണ്ട്.
അതേസമയം, കൊല്ലം, എറണാകുളം, മേഖലാ ഓഫിസുകളിൽ നടത്താൻ നിശ്‌ചയിച്ച ഡ്രൈവർ തസ്‌തികയിലേക്കുള്ള പ്രായോഗിക പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പിഎസ്‌സി അറിയിച്ചിട്ടുണ്ട്.
Read Also: നിപ്പ; കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി തമിഴ്‌നാട്