ട്രാൻസ്‌ഫോർമർ തകരാർ; വടക്കൻ ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസപ്പെടും

കോഴിക്കോട് 400 കെവി സബ് സ്‌റ്റേഷനിലെ ട്രാൻസ്‌ഫോർമർ തകരാറായതിനെ തുടർന്നാണ് വൈദ്യുതി തടസം നേരിടുന്നതെന്ന് കെഎസ്ഇബി അറിയിച്ചു.

By Senior Reporter, Malabar News
KSEB Power Outage
Rep. Image

കോഴിക്കോട്: വടക്കൻ ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസം നേരിടുമെന്ന് കെഎസ്ഇബി. കോഴിക്കോട് 400 കെവി സബ് സ്‌റ്റേഷനിലെ ട്രാൻസ്‌ഫോർമർ തകരാറായതിനെ തുടർന്നാണ് വൈദ്യുതി തടസം നേരിടുന്നതെന്ന് കെഎസ്ഇബി അറിയിച്ചു.

തകരാർ പരിഹരിക്കാൻ മേയ് 25 വരെ സമയം വേണമെന്ന് പവർ ഗ്രിഡ് കോർപറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് പ്രധാനമായും വൈദ്യുതി തടസം നേരിടാൻ സാധ്യതയുള്ളത്. വൈദ്യുതി തടസം നേരിടാൻ സാധ്യതയുള്ളതിനാൽ ഉപഭോക്‌താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു.

”പവർഗ്രിഡ് കോർപറേഷന്റെ (PGCIL) കോഴിക്കോട് 400 കെവി സബ് സ്‌റ്റേഷനിലെ മൂന്നാമത് എംവിഎ ട്രാൻസ്‌ഫോർമറിന്റെ 220 കെവി ബുഷിങ്ങിൽ തകരാർ സംഭവിച്ചിരുന്നു. ഈ ട്രാൻസ്‌ഫോർമറിന്റെ അറ്റകുറ്റപ്പണികൾക്ക് വൈദ്യുതി നിയന്ത്രണം വേണ്ടിവരും”- കെഎസ്ഇബി അറിയിച്ചു.

Most Read| രാജ്യസഭ; 24 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 18ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE