ന്യൂഡെൽഹി: വ്യാപക ക്രമക്കേടുകൾ റിപ്പോർട് ചെയ്യപ്പെടുന്ന പശ്‌ചാത്തലത്തിൽ, നീറ്റ് പരീക്ഷയിൽ അടിമുടി മാറ്റം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. പരീക്ഷ എഴുതുന്നതിന് ഉയർന്ന പ്രായപരിധി ഏർപ്പെടുത്തിയേക്കും. എത്രതവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ആലോചന.
ഏകീകൃത എൻജിനിയറിങ് മെഡിക്കൽ പ്രവേശന പരീക്ഷയെ കുറിച്ചും കേന്ദ്രം ചർച്ച തുടങ്ങി. നീറ്റ് അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയായിരിക്കും എന്ന് എൻടിഎ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഈ മാറ്റത്തിനൊപ്പം പുതിയ പരിഷ്‌കാരങ്ങളും ഏർപ്പെടുത്തിയേക്കും എന്നാണ് വിവരം.
സർക്കാർ നിയോഗിച്ച വിദഗ്‌ധർ അടങ്ങിയ കമ്മിറ്റികൾ ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ നേരത്തെ മുന്നോട്ടുവെച്ചിരുന്നു. നിലവിൽ നീറ്റ് യുജി പരീക്ഷ എഴുതാൻ പ്രായപരിധിയില്ല. എത്ര തവണ എഴുതാം എന്ന നിയന്ത്രണവുമില്ല. പരീക്ഷ എഴുതാൻ 17 വയസ് തികഞ്ഞിരിക്കണം എന്നുമാത്രമാണ് ഏക നിബന്ധന.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ




































