ബക്രീദ്; സംസ്‌ഥാനത്ത്‌ രണ്ടുദിവസം പൊതു അവധി

മേയ് 27, 28 തീയതികളിലാണ് അവധി.

By Senior Reporter, Malabar News
Eid Al Adha Holidays Announced In Bahrain
Rep. Image

തിരുവനന്തപുരം: ബലി പെരുന്നാൾ പ്രമാണിച്ച് സംസ്‌ഥാനത്ത്‌ രണ്ടുദിവസം പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. മേയ് 27, 28 തീയതികളിലാണ് അവധി. കലണ്ടറിലെ അവധി ദിനം 27നാണ്. എന്നാൽ, സംസ്‌ഥാനത്ത്‌ ബക്രീദ് ആഘോഷം 28നാണ്. ഇതോടെയാണ് രണ്ടുദിവസം അവധി പ്രഖ്യാപിച്ചത്.

സംസ്‌ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും കൂടാതെ നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ്സ് ആക്‌ട് പ്രകാരമുള്ള സ്‌ഥാപനങ്ങൾക്കും അവധി ആയിരിക്കും. ഹജ് കർമങ്ങൾക്ക് സമാപനം കുറിക്കുന്ന അറഫാ ദിനത്തിന്റെ പിറ്റേന്നാണ് ഇസ്‌ലാം മതവിശ്വാസികൾ ത്യാഗസ്‌മരണകളുമായി ബലിപെരുന്നാൾ ആഘോഷിക്കുന്നത്.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE