ജിഎസ്‌ടി വരുമാനം; കേരളത്തിന് കഴിഞ്ഞ മാസം ലഭിച്ചത് 1,612 കോടി രൂപ

By Trainee Reporter, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിലെ ഓഗസ്‌റ്റ് മാസത്തിലെ ജിഎസ്‌ടി (ചരക്ക് സേവന നികുതി) വരുമാനം 1,612 കോടി രൂപ. ഇതോടെ കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ ലഭിച്ച വരുമാനത്തേക്കാളും 31 ശതമാനം വർധനവാണ് ഈ വർഷം റിപ്പോർട് ചെയ്‌തിരിക്കുന്നത്‌. ഇത് സമാന കാലയളവിലെ രാജ്യത്തെ ആകെ നികുതി വരവിലെ 30 ശതമാനം വർധനവാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഈ വർഷം ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് ഏപ്രിൽ മാസത്തിലാണ്. 2,285.84 കോടി രൂപയാണ് ഏപ്രിൽ മാസത്തിൽ കേരളത്തിന് വരുമാനമായി ലഭിച്ചത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടായതാണ് ജിഎസ്‌ടി വരുമാനം ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ.

Read Also: അസം ദേശീയോദ്യാനത്തിൽ നിന്നും രാജീവ് ഗാന്ധിയെ ‘വെട്ടും’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE