കൊച്ചിയിൽ വനിതാ ഡോക്‌ടറെ അസഭ്യം പറഞ്ഞ മൂന്ന് പേർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
Representational Image
Ajwa Travels

കൊച്ചി: ചികിൽസക്കിടെ വനിതാ ഡോക്‌ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്‌റ്റിൽ. തോപ്പുംപടി സ്വദേശി വി ഡബ്ള്യു ജിൻസൺ (23), ബീച്ച് റോഡ് മിഷേൽ ക്ളീറ്റസ് (18), മൂലങ്കുഴു ജിബിൻ ജോസഫ് (21) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മട്ടാഞ്ചേരി കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയാണ് സംഭവം.

ഇന്ന് പുലർച്ചയോടെ കൂട്ടത്തിലൊരാൾക്ക് പരിക്കേറ്റ് യുവാക്കൾ  ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് മുറിവ് തുന്നി കെട്ടുന്നതിന് പുരികം വടിച്ചു കളയണമെന്ന് ഡോക്‌ടർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പുരികം വടിക്കാതെ മുറിവ് തുന്നിക്കെട്ടാൻ യുവാക്കൾ പറഞ്ഞു. ഇത് സാധ്യമല്ലെന്ന് ഡോക്‌ടർ പറഞ്ഞതോടെയാണ് ഇവർ പ്രകോപിതരായത്.

തുടർന്ന് ഇവർ ഡോക്‌ടറെ അസഭ്യം പറയുകയും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌തു. ആശുപത്രി അധികൃതർ നൽകിയ പരാതിയിലാണ് യുവാക്കളെ അറസ്‌റ്റ് ചെയ്‌തത്‌.

Read Also: നഗരസഭാ ജീവനക്കാരുടെ സസ്‌പെൻഷൻ പിന്‍വലിച്ച നടപടി; പ്രതിഷേധം കടുപ്പിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE