Fri, Jan 23, 2026
19 C
Dubai
Home Tags Lakshadweep News

Tag: Lakshadweep News

ലക്ഷദ്വീപിൽ നിന്ന് അടിയന്തിര ഹെലികോപ്റ്റർ യാത്ര; മാർഗരേഖ തയ്യാറാക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി

കൊച്ചി : അടിയന്തിര ചികിൽസ ആവശ്യമുള്ള രോഗികളെ ലക്ഷദ്വീപിൽ നിന്നും ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് എത്തിക്കുന്നതിന് പ്രത്യേക മാർഗരേഖ തയ്യാറാക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. ഒപ്പം തന്നെ മറ്റ് ദ്വീപുകളിൽ നിന്നുള്ള രോഗികളെ കവരത്തിയിൽ എത്തിക്കുന്നതിനുള്ള...

‘കരട് വിജ്‌ഞാപനം’ നടപ്പാക്കില്ല: അമിത് ഷാ ഉറപ്പ് നൽകി; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ

കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ പുറപ്പെടുവിച്ച കരട് വിജ്‌ഞാപനങ്ങൾ അതേപടി ന‌ടപ്പാക്കില്ലെന്നും ദ്വീപുകാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നിയമനിർമാണവും നടത്തുകയില്ലെന്നും അമിത് ഷാ തനിക്ക് ഉറപ്പ് നൽകിയതായി ലക്ഷദ്വീപ് എംപി മുഹമ്മദ്...

ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കി; എപി അബ്‌ദുള്ളക്കുട്ടി

ന്യൂഡെല്‍ഹി: ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കുന്ന നടപടികൾ ഉണ്ടാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്‌ദുള്ളക്കുട്ടി. അഡ്‌മിനിസ്ട്രേറ്റര്‍ ഇറക്കിയ ഉത്തരവുകൾ ജനങ്ങളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം...

ലക്ഷദ്വീപിൽ ലോക്ക്ഡൗൺ നീട്ടി

കവരത്തി: ലക്ഷദ്വീപിലെ സമ്പൂർണ ലോക്ക്ഡൗൺ നീട്ടി. ഒരാഴ്‌ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗൺ നീട്ടിയത്. കോവിഡ് വ്യാപനം കുറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഒരു കോവിഡ് കേസ് പോലും റിപ്പോർട് ചെയ്യാതിരുന്ന ലക്ഷദ്വീപിൽ നിലവിൽ 7000ത്തിലേറെ ആളുകൾക്കാണ് കോവിഡ്...

ഗോവയിൽ എന്തുകൊണ്ട് ബീഫ് നിരോധിക്കുന്നില്ല? ലക്ഷദ്വീപ് വിഷയത്തിൽ ബിജെപിയെ വിമർശിച്ച് ശിവസേന

മുംബൈ: ലക്ഷദ്വീപിൽ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പിലാക്കുന്ന നിയമ പരിഷ്‌കാരങ്ങളിൽ രൂക്ഷ വിമർശനവുമായി ശിവസേന. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ നടപടികൾ സാമുദായിക സ്‌പർദ ഉദ്ദേശിച്ചുള്ളതാണെന്ന് ശിവസേനാ എംപി സഞ്‌ജയ്‌ റാവത്ത് കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങൾ...

ലക്ഷദ്വീപ് സന്ദർശനം; യുഡിഎഫ് എംപിമാർക്ക് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം തുടരുന്ന ലക്ഷദ്വീപിൽ സന്ദർശനാനുമതി തേടിയ യുഡിഎഫ് എംപിമാർക്ക് അനുമതി നിഷേധിച്ചു. ലക്ഷദ്വീപ് ഭരണകൂടമാണ് യുഡിഎഫ് എംപിമാരുടെ സംഘത്തിന് യാത്രാനുമതി നിഷേധിച്ചത്. ഇന്ന്...

ലക്ഷദ്വീപിൽ കാവി അജണ്ട നടപ്പിലാക്കാൻ ശ്രമം; കേരള നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: ലക്ഷദ്വീപിന് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് കേരള നിയമസഭ പ്രമേയം പസാക്കി. മുഖ്യമന്ത്രിയാണ് സഭയിൽ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചത്. സംഘപരിവാർ അജണ്ടയുടെ പരീക്ഷണ ശാലയായി ലക്ഷദ്വീപ് മാറിയെന്നും കാവി അജണ്ടകളും കോർപറേറ്റ് താൽപര്യങ്ങളും ​നടപ്പാക്കാനാണ്...

ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭ പ്രമേയം പാസാക്കിയതിൽ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭാ വേദിയെ രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ലക്ഷദ്വീപ് വിഷയത്തിൽ കേരള...
- Advertisement -