Tag: Malabar news from kozhikode
കരിപ്പൂരിൽ 5 കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. വിപണിയിൽ 25 കോടിയോളം രൂപ വിലവരുന്ന അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിതയെ പിടികൂടി. ആഫ്രിക്കൻ സ്വദേശിയായ യുവതിയാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ പിടിയിലായത്.
ഇന്ന്...
മുതിർന്ന സിപിഐഎം നേതാവ് എംകെ ചെക്കോട്ടി അന്തരിച്ചു
കോഴിക്കോട്: മുതിർന്ന സിപിഐഎം നേതാവ് എംകെ ചെക്കോട്ടി അന്തരിച്ചു. 96 വയസായിരുന്നു. ഒരു മാസം മുമ്പുണ്ടായ വീഴ്‌ചയെ തുടര്‍ന്ന് വീട്ടില്‍ ചികിൽസയിലും വിശ്രമത്തിലുമായിരുന്നു ഇദ്ദേഹം. ഞായറാഴ്‌ച രാവിലെയായിരുന്നു അന്ത്യം.
പേരാമ്പ്രയില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍...
ബാലുശ്ശേരിയില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു; ശിലാസ്‌ഥാപനം നടത്തി മന്ത്രി
കോഴിക്കോട്: ബാലുശ്ശേരിയില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. മിനി സിവില്‍ സ്‌റ്റേഷന്റെ നിര്‍മാണോൽഘാടനവും ശിലാ സ്‌ഥാപനവും പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. റവന്യു വകുപ്പിന്റെ ഉടമസ്‌ഥതയിലുള്ള പറമ്പിന്‍ മുകളിലെ സ്‌ഥലത്താണ്...
സമസ്‌തയുമായി കോൺഗ്രസ് നേതാക്കൾ ഇന്ന് ചർച്ച നടത്തും
കോഴിക്കോട്: കോൺഗ്രസ് നേതാക്കൾ ഇന്ന് സമസ്‌തയുമായി കോഴിക്കോട് ചർച്ച നടത്തും. ചർച്ചയിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും കോഴിക്കോട് എത്തിയിട്ടുണ്ട്. മത സൗഹാർദ്ദം നിലനിർത്താനുള്ള ശ്രമങ്ങളുടെ...
ജനവാസ മേഖലയിൽ കാട്ടാനശല്യം രൂക്ഷം; കൃഷിനാശം വ്യാപകം
കോഴിക്കോട്: ജില്ലയിലെ വിലങ്ങാട്, മലയങ്ങാട് പ്രദേശത്ത് വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. ജനവാസ മേഖലയോട് ചേർന്നുള്ള പ്രദേശത്തിറങ്ങുന്ന കാട്ടാനക്കൂട്ടം വലിയ രീതിയിലാണ് കൃഷികൾ നശിപ്പിക്കുന്നത്. നിലവിൽ കഴിഞ്ഞ 5 ദിവസത്തിനിടെ 2ആം തവണയാണ് ഇപ്പോൾ...
മെഡിക്കല്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പന; രണ്ടുപേർ പിടിയില്‍
കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പന നടത്തി വന്ന രണ്ട് യുവാക്കൾ പിടിയിൽ. തച്ചീരിക്കണ്ടി ആനന്ദ് (23) താമരശേരി കൈക്കലാട്ട് ഫഹദ് (24) എന്നിവരെയാണ് മെഡിക്കൽ കോളേജ് എസ്ഐ വിവി ദീപ്‌തിയും...
മാവോയിസ്‌റ്റ് സാന്നിധ്യം; ചക്കിട്ടപ്പാറ കനത്ത ജാഗ്രതയില്‍
കോഴിക്കോട്: മാവോയിസ്‌റ്റ് സാന്നിധ്യം ശക്‌തമായ കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ പരിശോധന കർശനമാക്കി പോലീസും തണ്ടർബോൾട്ടും. ഒരു മാസത്തിനിടെ രണ്ട് തവണയാണ് സായുധ മാവോയിസ്‌റ്റ് സംഘം ജനവാസമേഖലയിൽ എത്തിയത്.
പ്‌ളാന്റേഷൻ കോർപറേഷന്റെ മുതുകാട്ടെ പേരാമ്പ്ര എസ്‌റ്റേറ്റിൽ...
കോഴിക്കോട് പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: പോക്‌സോ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര പോലീസ് അന്വേഷിക്കുന്ന വെള്ളിയൂർ സ്വദേശി വേലായുധനെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പത്തു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ ഇന്നലെ പോലീസ്...




































