Tag: Malabar news from kozhikode
മന്ത്രിയുടെ അന്ത്യശാസനം; ബൈപ്പാസിലെ കുഴികളടച്ച് കരാര്‍ കമ്പനി
കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിന്റെ അന്ത്യശാസനത്തിന് പിന്നാലെ റോഡിലെ കുഴികള്‍ അടച്ച് കരാര്‍ കമ്പനി. രാമനാട്ടുകര- വെങ്ങളം ബൈപ്പാസിലെ കുഴികളാണ് മന്ത്രിയുടെ അടിയന്തര നിർദ്ദേശത്തെ തുടർന്ന് കരാര്‍ കമ്പനി അടച്ചത്.
ദേശീയപാതയിലെ കുഴികൾ അടയ്‌ക്കാത്തതില്‍...
രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് വീതികൂട്ടൽ; കരാര്‍ കമ്പനിയോട് പൊട്ടിത്തെറിച്ച് മന്ത്രി
കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപ്പാസിന്റെ വീതികൂട്ടല്‍ ഏറ്റെടുത്ത കരാർ കമ്പനി അധികൃതരോട് പൊട്ടിത്തെറിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ബൈപ്പാസിന്റെ വീതികൂട്ടല്‍ പ്രവൃത്തി വൈകുന്നതിന്റെ പശ്‌ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി രോഷാകുലനായത്.
കുണ്ടും...
കോഴിക്കോട് എംഡിഎംഎ മയക്കുമരുന്നുമായി നാല് പേർ പിടിയില്‍
കോഴിക്കോട്: ജില്ലയിലെ മാങ്കാവ് പൊക്കുന്നില്‍ എംഡിഎംഎ (മെത്താലിന്‍ ഡയോക്‌സി മെത്താ ഫൈറ്റമിന്‍) മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയില്‍. പൊക്കുന്ന് സ്വദേശികളായ മീന്‍ പാലോടിപറമ്പ് റംഷീദ് (20), വെട്ടുകാട്ടില്‍ മുഹമ്മദ് മാലിക്ക് (27) തിരുവണ്ണൂര്‍...
മൊബൈൽ കവർച്ചാ സംഘം അതിഥി തൊഴിലാളിയെ റോഡിലൂടെ വലിച്ചിഴച്ചു
കോഴിക്കോട്: ജില്ലയിലെ എളേറ്റില്‍ വട്ടോളിയില്‍ മൊബൈല്‍ കവർച്ചാ സംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു. ഇയ്യാട് താമസിക്കുന്ന ബിഹാർ സ്വദേശി അലി അക്ബറിനെയാണ് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. സംഭവത്തില്‍...
ചാലിപ്പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; യുവാവിനായി തിരച്ചിൽ തുടരുന്നു
കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ നിഷില (21)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദി(26)നായി തിരച്ചിൽ തുടരുകയാണ്.
വ്യാഴാഴ്‌ച...
ചാലിയാറില്‍ അനധികൃത മണല്‍ക്കടത്ത്; 18 തോണികൾ പിടികൂടി
കോഴിക്കോട്: അനധികൃത മണല്‍ക്കടത്ത് നടത്തിയ ചാലിയാറിലെ 18 തോണികൾ വാഴക്കാട് പോലീസ് കസ്‌റ്റഡിയിലെടുത്തു. മണൽക്കടത്തുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം കരയ്‌ക്ക് കയറ്റാൻ ഒരുങ്ങിയ തോണി രാഷ്‌ട്രീയ പാർട്ടി...
കുന്നുമ്മൽ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപകമാവുന്നു; ഒരാൾ മരിച്ചു
കോഴിക്കോട്: കക്കട്ടിൽ, കുന്നുമ്മൽ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപകമാവുന്നു. പഞ്ചായത്തിലെ 10ആം വാർഡിൽ പാറച്ചാലിൽ മുനീർ ഡെങ്കിപ്പനി ബാധിച്ചു മരിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. ഒൻപത് വയസുള്ള ഒരു ആൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ...
മുക്കത്ത് ഡെൽറ്റ പ്ളസ് വകഭേദം; 4 പേർക്ക് സ്‌ഥിരീകരിച്ചു
കോഴിക്കോട്: മുക്കം നഗരസഭയിൽ 4 പേർക്ക് കോവിഡ് ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ചു. കഴിഞ്ഞ മാസം ഇരുപതിന് വിശദ പരിശോധനക്കായി അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ വന്നത്. മണാശ്ശേരി, തോട്ടത്തിൻകടവ് എന്നിവിടങ്ങളിലെ രണ്ട്‍...





































