കോഴിക്കോട് എംഡിഎംഎ മയക്കുമരുന്നുമായി നാല് പേർ പിടിയില്‍

By Desk Reporter, Malabar News
Four-Arrested-with-MDMA-drugs
പിടിയിലായ അന്‍സാരി, ഫാഹിദ്, മാലിക്, റംഷീദ്
Ajwa Travels

കോഴിക്കോട്: ജില്ലയിലെ മാങ്കാവ് പൊക്കുന്നില്‍ എംഡിഎംഎ (മെത്താലിന്‍ ഡയോക്‌സി മെത്താ ഫൈറ്റമിന്‍) മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയില്‍. പൊക്കുന്ന് സ്വദേശികളായ മീന്‍ പാലോടിപറമ്പ് റംഷീദ് (20), വെട്ടുകാട്ടില്‍ മുഹമ്മദ് മാലിക്ക് (27) തിരുവണ്ണൂര്‍ സ്വദശി ഫാഹിദ് (29), ചക്കുകടവ് സ്വദേശി മുഹമ്മദ് അന്‍സാരി (28) എന്നിവരാണ് പിടിയിലായത്. 7.5 ഗ്രാം മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

മാങ്കാവ് പൊക്കുന്ന് ഭാഗത്തെ ഒരു വീട്ടില്‍ ലഹരി മരുന്ന് വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കസബ എസ്ഐ ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘവും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്.

ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചവരെയും ഇത് ഉപയോഗിക്കുന്നവരെയും കുറിച്ച് വ്യക്‌തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കസബ സിഐ യു ഷാജഹാന്‍ പറഞ്ഞു.

കസബ സ്‌റ്റേഷനിലെ എഎസ്ഐ സാജന്‍ പുതിയോട്ടില്‍, എസ്‌സിപിഒ മനോജ്, ജി ചന്ദ്രന്‍, സിപിഒ വിഷ്‌ണു, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങള്‍ എഎസ്ഐ മുഹമ്മദ് ഷാഫി, എം സജി, എസ്‌സിപിഒ കെ അഖിലേഷ്, ജോമോന്‍, സിപിഒ എം ജിനേഷ് എന്നിവര്‍ റെയ്‌ഡിൽ പങ്കെടുത്തു.

Most Read:   വീട്ടിലെ മീറ്ററില്‍ കൃത്രിമം കാണിച്ച്‌ വൈദ്യുതി മോഷണം; 3.34 ലക്ഷം രൂപ പിഴ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE