വീട്ടിലെ മീറ്ററില്‍ കൃത്രിമം കാണിച്ച്‌ വൈദ്യുതി മോഷണം; 3.34 ലക്ഷം രൂപ പിഴ

By Staff Reporter, Malabar News
stolen electricity
Representational Image
Ajwa Travels

കുമ്പള: മീറ്ററില്‍ കൃത്രിമം കാണിച്ച്‌ വൈദ്യുതി മോഷണം നടത്തിയ വീട്ടുടമയ്‌ക്ക് മേൽ പിഴ ചുമത്തി. കുമ്പള സെക്ഷന്‍ പരിധിയിലെ അബ്‌ദുൾ റഹ്‌മാന്റെ വീട്ടില്‍ നിന്നാണ് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയിൽ വൈദ്യുതി മോഷണം പിടികൂടിയത്. തുടർന്ന് വീട്ടുകാര്‍ക്കെതിരെ 3.34 ലക്ഷം രൂപ പിഴ ചുമത്തി.

വ്യാഴാഴ്‌ച രാത്രിയോടെ ഉദ്യോഗസ്‌ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വീട്ടുകാരുടെ കള്ളം പുറത്തായത്. വൈദ്യുതി വിജിലന്‍സ് വിഭാഗം അധികൃതര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. മീറ്ററില്‍ കൃതിമം കാണിക്കാന്‍ വേറെ ആരോ ഇവരെ സഹായിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. ഇരുനില വീട്ടില്‍ എസി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അബ്‌ദുൾ റഹ്‌മാന്‍ വിദേശത്താണ്.

വീട്ടുകാര്‍ നാല് വര്‍ഷത്തോളമായി മീറ്ററില്‍ കൃതിമം കാണിച്ച്‌ വൈദ്യുതി ചോര്‍ത്തുന്നുണ്ടെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്‌ഥർ പറഞ്ഞു.

അതേസമയം പിഴത്തുക അടക്കാൻ വീട്ടുകാർ വിസമ്മതിച്ചതിനാൽ കുമ്പള പോലീസില്‍ അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്. തുടർന്ന് തവണ വ്യവസ്‌ഥയില്‍ പിഴ അടക്കാമെന്ന് വീട്ടുകാര്‍ സമ്മതിച്ചതായാണ് വിവരം.

Malabar News: കോവിഡ് വ്യാപനം; ജില്ലയിലെ കൂടുതൽ തദ്ദേശ സ്‌ഥാപനങ്ങളിൽ കർശന നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE