ഇന്ധന വില വർധന കോവിഡിനേക്കാൾ അപകടകാരി; കെ മുരളീധരൻ എംപി

By Staff Reporter, Malabar News
UDF Satyagraha protest-fuel price hike
Ajwa Travels

കോഴിക്കോട്‌: കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ വർധിക്കുകയാണെന്ന് കെ മുരളീധരൻ എംപി. പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിനെതിരെ, യുഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബ സത്യഗ്രഹം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡിനേക്കാൾ അപകടകാരിയാണ് ഇന്ധന വില വർധനയെന്നും വേണ്ടി വന്നാൽ ഇതിനെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൊണ്ടുള്ള സമരവുമായി മുന്നോട്ട് പോകുമെന്നും കെ മുരളീധരൻ എംപി പറഞ്ഞു.

‘പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിലൂടെ കേന്ദ്രസർക്കാർ നടത്തുന്ന നികുതിക്കൊള്ള അവസാനിപ്പിക്കുക’ എന്ന പ്ളക്കാർഡ് പിടിച്ചു കൊണ്ടാണ് ആളുകൾ സത്യഗ്രഹത്തിൽ പങ്കെടുത്തത്.

Malabar News: കാസർഗോഡ്‌ നിന്നുള്ള അന്തർ സംസ്‌ഥാന ബസ് സർവീസുകൾ ഉടൻ ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE