ചാലിപ്പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; യുവാവിനായി തിരച്ചിൽ തുടരുന്നു

By Desk Reporter, Malabar News
woman drowned to death
Ajwa Travels

കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ നിഷില (21)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദി(26)നായി തിരച്ചിൽ തുടരുകയാണ്.

വ്യാഴാഴ്‌ച വൈകുന്നേരത്തോടെ ആണ് സംഭവം. ഇർഷാദ്, ഭാര്യ ആയിഷ നിഷില സുഹൃത്തുക്കളായ അൻസാർ, അജ്‌മൽ എന്നിവർ രണ്ട് ബൈക്കുകളിലായാണ് സ്‌ഥലത്തെത്തിയത്. ഇവർ പുഴയില്‍ ഇറങ്ങിയപ്പോൾ ശക്‌തമായ മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും ഒഴുക്കില്‍പ്പെടുകയും ആയിരുന്നു. മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടു.

ഇവർ പരിസര വാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കോടഞ്ചേരി പോലീസും മുക്കം ഫയർ ഫോഴ്‌സും സ്‌ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. പുഴയിൽ ശക്‌തമായ നീരൊഴുക്കാണെന്ന് പരിസരവാസികൾ പറയുന്നു. വനമേഖലയില്‍ മഴ പെയ്‌തതിനെ തുടര്‍ന്ന് വ്യാഴാഴ്‌ച ഉച്ചക്ക് ശേഷം പെട്ടെന്നാണ് ചാലിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത്.

Also Read:  കൊടുവള്ളിയിൽ മൊബൈൽ നെറ്റ്‌വർക് ലഭിക്കുന്നില്ല; വിദ്യാർഥികൾ അനിശ്‌ചിതത്വത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE