Tag: Malabar News from Palakkad
റെയിൽവേ മേൽപ്പാലത്തിന്റെ പൈലിങ് ജോലിക്കിടെ സമീപ വീടുകളിൽ വിള്ളൽ രൂപപ്പെട്ടതായി പരാതി
പട്ടാമ്പി: വാടാനാംകുറുശ്ശി റെയിൽവേ മേൽപ്പാലത്തിന്റെ പൈലിങ് ജോലികൾ നടക്കുന്നതിനിടെ സമീപത്തെ വീടുകളിലെ ചുവരുകൾക്ക് വിള്ളൽ രൂപപെട്ടതായി പരാതി. 2021 ജനുവരിയിൽ ആയിരുന്നു റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണ ഉൽഘാടനം നടന്നത്. തുടർന്ന് ആറ് മാസത്തിന്...
കൃഷിയിടത്തിൽ പോത്തിന്റെ ജഡം തള്ളി; പ്രതിഷേധവുമായി കർഷകർ
പാലക്കാട്: ഒറ്റപ്പാലത്തെ കൃഷിയിടത്തിൽ പോത്തിന്റെ ജഡം തള്ളിയതിനെതിരെ പ്രതിഷേധവുമായി കർഷകർ. ഞാറക്കോട് കല്ലുംപറമ്പ്-പള്ളി റോഡിലെ നെൽപ്പാടത്താണ് സാമൂഹിക വിരുദ്ധർ ഇരുട്ടിന്റെ മറവിൽ പോത്തിന്റെ ജഡം തള്ളിയത്. ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയവരാണ് നെൽപ്പാടത്ത്...
ഗാന്ധി പ്രതിമ തകർത്ത നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്
പാലക്കാട്: ജില്ലയിൽ ഗാന്ധി പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. പാലക്കാട്ടെ മേനോൻ പാറയിലാണ് സംഭവം ഉണ്ടായത്. ഷുഗർ ഫാക്‌ടറിക്ക് സമീപത്ത് സ്‌ഥാപിച്ചിരുന്ന പ്രതിമ ഇന്ന് രാവിലെയോടെയാണ് തകർന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് സംഭവത്തിൽ...
ജില്ലയിലെ ജനവാസ മേഖലകളിൽ പുലി; പരിശോധന കർശനമാക്കി വനംവകുപ്പ്
പാലക്കാട്: ജില്ലയിലെ ജനവാസ മേഖലകളിൽ പുലിയുടെ സാന്നിധ്യം തുടർച്ചയായി കണ്ടുതുടങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിൽ. കണക്കൻതുരുത്തി, കാളാംകുളം, മാണിക്യപ്പാടം, പല്ലാറോഡ് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ 2 ആഴ്‌ചക്കുള്ളിൽ പുലി ഇറങ്ങിയത്.
കണക്കന്‍തുരുത്തിയില്‍ ഇന്നലെ പുലര്‍ച്ചെ ടാപ്പിങ്...
ശമ്പളം മുടങ്ങി; പാലക്കാട് നഗരസഭാ ജീവനക്കാരുടെ പ്രതിഷേധം
പാലക്കാട്: ശമ്പളം മുടങ്ങിയതിന്റെ പശ്‌ചാത്തലത്തിൽ പാലക്കാട് നഗരസഭാ ജീവനക്കാരുടെ പ്രതിഷേധം. വേണ്ടത്ര ഫണ്ട് ഉണ്ടായിട്ടും ശമ്പളം മുടങ്ങിയതിനെതിരെയാണ് ജീവനക്കാരുടെ സംഘടനകൾ സംയുക്‌തമായി നഗരസഭയ്‌ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് 24 മണിക്കൂറിനുള്ളിൽ ശമ്പളം...
ഒറ്റപ്പാലം ബാർഹോട്ടലിൽ നിന്ന് തോക്കും തിരകളുമായി യുവാവ് പിടിയിൽ
പാലക്കാട്: തോക്കും തിരകളുമായി യുവാവ് അറസ്‌റ്റിൽ. ഒറ്റപ്പാലം നഗരത്തിലെ ബാർഹോട്ടലിൽ നിന്നാണ് തോക്കും തിരകളും സഹിതം യുവാവിനെ പിടികൂടിയത്. സൗത്ത് പനമണ്ണ കളത്തിൽ വീട്ടിൽ മഹേഷാണ് അറസ്‌റ്റിലായത്. ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും...
രേഖകളില്ലാതെ സ്വർണക്കടത്ത്; ആന്ധ്ര സ്വദേശി പിടിയിൽ
പാലക്കാട്: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി ആന്ധ്ര സ്വദേശി ജില്ലയിൽ പിടിയിൽ. ഹാട്ടിയ-എറണാകുളം എക്‌സ്‍പ്രസിലാണ് രേഖകളില്ലാത്ത സ്വർണവുമായി ആന്ധ്ര സ്വദേശിയായ സംഗ റാം യാത്ര ചെയ്‌തത്. തുടർന്ന് പാലക്കാട്...
വിദ്യാർഥിനിയുടെ ആത്‍മഹത്യ; കേസെടുത്ത് പട്ടികജാതി-പട്ടികവർഗ കമ്മീഷൻ
പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ ഫീസടക്കാൻ സാധിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കേസെടുത്ത് പട്ടികജാതി-പട്ടികവർഗ കമ്മീഷൻ. യഥാസമയം ഫീസടയ്‌ക്കാൻ കഴിയാത്തതിനെ തുടർന്നാണ് പാലക്കാട് എംഇഎസ് വുമൻസ് കോളേജിലെ ബികോം വിദ്യാർഥിനിയായ ബീന...






































