പാലക്കാട്: ഒറ്റപ്പാലത്തെ കൃഷിയിടത്തിൽ പോത്തിന്റെ ജഡം തള്ളിയതിനെതിരെ പ്രതിഷേധവുമായി കർഷകർ. ഞാറക്കോട് കല്ലുംപറമ്പ്-പള്ളി റോഡിലെ നെൽപ്പാടത്താണ് സാമൂഹിക വിരുദ്ധർ ഇരുട്ടിന്റെ മറവിൽ പോത്തിന്റെ ജഡം തള്ളിയത്. ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയവരാണ് നെൽപ്പാടത്ത് ജഡം കിടക്കുന്നത് കണ്ടത്.
ദുർഗന്ധം മൂലം സമീപവാസികളും ദുരിതത്തിലായി. കർഷകർ വിവരം അറിയിച്ചതിനെ തുടർന്ന് മണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒവി സ്വാമിനാഥൻ സ്‌ഥലത്തെത്തി. ജെസിബി ഉപയോഗിച്ച് കാട്ടുപോത്തിന്റെ ജഡം മറവ് ചെയ്‌തു. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് വൈസ് പ്രസിഡണ്ട് പറഞ്ഞു.
Most Read: ദൃശ്യങ്ങൾ ചോർന്നതിൽ സമഗ്ര അന്വേഷണം വേണം; ഡിജിപിക്കും പരാതി