പാലക്കാട്: തോക്കും തിരകളുമായി യുവാവ് അറസ്‌റ്റിൽ. ഒറ്റപ്പാലം നഗരത്തിലെ ബാർഹോട്ടലിൽ നിന്നാണ് തോക്കും തിരകളും സഹിതം യുവാവിനെ പിടികൂടിയത്. സൗത്ത് പനമണ്ണ കളത്തിൽ വീട്ടിൽ മഹേഷാണ് അറസ്‌റ്റിലായത്. ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും മൂന്ന് തിരകളുമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.
പിടിച്ചെടുത്ത തോക്കും തിരകളും ശാസ്‌ത്രീയ പരിശോധനക്ക് അയക്കും. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ഒറ്റപ്പാലം പോലീസ് നടത്തിയ പരിശോധയിലാണ് യുവാവ് പിടിയിലായത്. ഒറ്റപ്പാലം ഡിവൈഎസ്‌പി വി സുരേഷ്, സിഐ വി ബാബുരാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Most Read: ദിലീപ് പീഡന ക്വട്ടേഷൻ പ്രതി, മുൻകൂർ ജാമ്യം അനുവദിക്കരുത്; പ്രോസിക്യൂഷൻ വാദം