പട്ടാമ്പി: വാടാനാംകുറുശ്ശി റെയിൽവേ മേൽപ്പാലത്തിന്റെ പൈലിങ് ജോലികൾ നടക്കുന്നതിനിടെ സമീപത്തെ വീടുകളിലെ ചുവരുകൾക്ക് വിള്ളൽ രൂപപെട്ടതായി പരാതി. 2021 ജനുവരിയിൽ ആയിരുന്നു റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണ ഉൽഘാടനം നടന്നത്. തുടർന്ന് ആറ് മാസത്തിന് ശേഷമാണ് പൈലിങ് പ്രവൃത്തികൾ തുടങ്ങിയത്. ഇതോടെയാണ് വീടിന്റെ ചുവരുകളിൽ വിള്ളൽ രൂപപ്പെട്ട് തുടങ്ങിയത്.
പൈലിങ് പ്രവൃത്തിയെ തുടർന്ന് വീടിന്റെ ചുവരുകൾക്ക് വിള്ളൽ വന്നതായി കാണിച്ച് സമീപവാസിയായ ഗൃഹനാഥയാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വാടാനാംകുറുശ്ശി നെടിയോടത്ത് മുഹമ്മദലിയുടെ ഭാര്യ ഷൈലജത്ത് ആണ് പരാതിയുമായി രംഗത്തെത്തിയത്. യുവതി നേരത്തെ ഒറ്റപ്പാലം സബ് കളക്‌ടർക്കും പരാതി നൽകിയിരുന്നു.
എന്നാൽ, പരാതിയിൽ നടപടി ഇല്ലാത്തതിനെ തുടർന്നാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. ഹരജിയിൽ കേരള റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷനോട് ഹൈക്കോടതി റിപ്പോർട് തേടിയിട്ടുണ്ട്. കേസ് ബുധനാഴ്‌ച വീണ്ടും പരിഗണിക്കും.
Most Read: സിൽവർ ലൈൻ; ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച റിപ്പോർട് മൂന്ന് മാസത്തിനുള്ളിൽ