Tag: Malabar News from Palakkad
എക്‌സൈസ് റെയ്‌ഡ്; വല്ലപ്പുഴയിൽ 695 ലിറ്റർ വാഷ് പിടികൂടി
പട്ടാമ്പി: വല്ലപ്പുഴയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി 695 ലിറ്റർ വാഷ് പിടികൂടി. മാട്ടായ തോട്ടിൽ നിന്ന് 475 ലിറ്റർ വാഷും കുഞ്ഞുകുർശ്ശി തോട്ടിൽ ഉടമസ്‌ഥനില്ലാത്ത നിലയിൽ 220 ലിറ്റർ...
കനത്ത മഴയും കാറ്റും; പാലക്കാട് തൂതയിൽ വീടുകൾ നശിച്ചു
ചെർപ്പുളശ്ശേരി: ശക്‌തമായ കാറ്റിലും മഴയിലും പാലക്കാട് തൂതയിലെ നാലാലുംകുന്ന്, മൂച്ചിത്തോട്ടം, ഹെൽത്ത് സെന്റർ ഭാഗങ്ങളിൽ മൂന്ന് വീടുകൾ പൂർണമായും 8 വീടുകൾ ഭാഗികമായും തകർന്നു. വെള്ളിയാഴ്‌ച പെയ്‌ത ശക്‌തമായ മഴയിലാണ് അപകടം.
നാലാലുംകുന്ന് മൂച്ചിത്തോട്ടം...
തുടർച്ചയായ മരണം; അഗതി മന്ദിരത്തിൽ 23 പേർക്ക് ആർടിപിസിആർ പരിശോധന നടത്തി
പട്ടാമ്പി: തുടർച്ചയായി 5 പേർ മരിച്ച 'അഭയം' അനാഥ-അഗതി മന്ദിരത്തിൽ 23 അന്തേവാസികളെ ആർടിപിസിആർ പരിശോധനക്ക് വിധേയരാക്കി. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ മൂന്നുപേരെ ഹോം ക്വാറന്റെയ്‌നിൽ പ്രവേശിപ്പിച്ചു. കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ....
കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ
ഷൊർണൂർ: ട്രെയിൻ യാത്രക്കാരായ യുവാക്കളിൽ നിന്ന് മൂന്ന് കിലോ കഞ്ചാവും 30 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. ഫറോക്ക് സ്വദേശികളായ ഷഹൽ (21), ഷിഫാൽ (21) എന്നിവരെയാണ് ഷൊർണൂർ റെയിൽവേ പോലീസ് പിടികൂടിയത്....
പുലിശല്യം; പൊതുവപ്പാടത്ത് ക്യാമറക്കെണി ഒരുക്കി
മണ്ണാർക്കാട്: കോട്ടോപ്പാടം പൊതുവപ്പാടത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച പുലിയെ പിടികൂടുന്നതിനായി ക്യാമറക്കെണി ഒരുക്കി. പുലിയെ പിടികൂടുന്നതിന് കൂട് സ്‌ഥാപിക്കുന്നതിന് മുന്നോടിയായാണ് പ്രദേശത്ത് കാമറകൾ സ്‌ഥാപിച്ചത്. പുലി എത്തിയതായി പറയുന്ന സ്‌ഥലത്ത് നാലിടങ്ങളിലായി കഴിഞ്ഞ ദിവസമാണ്...
കഞ്ചാവ് വേട്ട; വാളയാർ അതിർത്തിയിൽ 4 യുവാക്കൾ പിടിയിൽ
പാലക്കാട്: ലോറിയിൽ കടത്താൻ ശ്രമിച്ച 4 കിലോ കഞ്ചാവുമായി നാലു യുവാക്കൾ വാളയാർ അതിർത്തിയിൽ പിടിയിൽ. കണ്ണൂർ ചേലോറ സജിത്ത് (43), മുണ്ടേരി നൗഷാദ് (39), ചേലോറ അക്ഷയ് രാജ് (23), കൊല്ലം...
പറമ്പിക്കുളത്ത് 13 കടുവകളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തി
പാലക്കാട്: പറമ്പിക്കുളം കടുവാസങ്കേതത്തിൽ നവംബർ മുതൽ ജനുവരി വരെ നടത്തിയ നിരീക്ഷണത്തിൽ പ്രായപൂർത്തിയായ രണ്ടെണ്ണമുൾപ്പടെ 13 കടുവകളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തി. 45 ദിവസത്തെ നിരീക്ഷണത്തിന് ഒടുവിൽ 35 കടുവകളാണ് കടുവാസങ്കേതത്തിലെ നിരീക്ഷണ...
സർക്കാരിന് പിന്തുണ; വാക്‌സിൻ ചലഞ്ചുമായി പട്ടാമ്പി നഗരസഭയും
പട്ടാമ്പി: സർക്കാരിന്റെ വാക്‌സിനേഷൻ പ്രവർത്തനങ്ങളെ പിന്തുണച്ച് വാക്‌സിൻ ചലഞ്ചുമായി പട്ടാമ്പി നഗരസഭ. സംസ്‌ഥാനത്തെ ആദ്യ സമ്പൂർണ വാക്‌സിനേറ്റഡ് നഗരസഭയാവുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും വാക്‌സിൻ സ്വീകരിക്കുന്നതോടൊപ്പം വാക്‌സിൻ വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ...






































