കഞ്ചാവ് വേട്ട; വാളയാർ അതിർത്തിയിൽ 4 യുവാക്കൾ പിടിയിൽ

By Trainee Reporter, Malabar News
arrest
Representational Image
Ajwa Travels

പാലക്കാട്: ലോറിയിൽ കടത്താൻ ശ്രമിച്ച 4 കിലോ കഞ്ചാവുമായി നാലു യുവാക്കൾ വാളയാർ അതിർത്തിയിൽ പിടിയിൽ. കണ്ണൂർ ചേലോറ സജിത്ത് (43), മുണ്ടേരി നൗഷാദ് (39), ചേലോറ അക്ഷയ് രാജ് (23), കൊല്ലം തലവൂർ സുഭാഷ് (36) എന്നിവരാണ് പിടിയിലായത്.

വാഹന പരിശോധന സ്‌ക്വാഡും പാലക്കാട് എക്‌സൈസ്‌ സർക്കിൾ ഓഫീസ്‌ സംഘവും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ആന്ധ്രയിൽ നിന്നും പഴവർഗങ്ങൾ കൊണ്ടുവന്ന ലോറിയിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഡ്രൈവർ ക്യാബിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

സ്‌ക്വാഡ് ഇൻസ്‌പെക്‌ടർ കെഎസ് പ്രശോഭ്, സിഐ പി അനിൽകുമാർ, പ്രിവന്റീവ് ഓഫീസർമാരായ എ ജയപ്രകാശൻ, ആർ വേണുകുമാർ, എസ് മൻസൂർ അലി, സിഇഒമാരായ ബി ഷൈബു, കെ ജ്‌ഞാനകുമാർ, കെ അഭിലാഷ്, അനിൽകുമാർ, എം അഷറഫലി, എ ബിജു, വിവേക്, നിഖിൽ, ഡ്രൈവർമാരായ ലൂക്കോസ്, കൃഷ്‌ണകുമാരൻ, സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ എൻ സന്തോഷ്, പി സന്തോഷ് കുമാർ, സിഇഒമാരായ രാമകൃഷ്‌ണൻ, അഹമ്മദ് കബീർ, ശശികുമാർ, ഫൈസൽ റഹ്‌മാൻ, രാധാകൃഷ്‌ണൻ, ഡ്രൈവർ മുരളി മോഹനൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Read also: കോവിഡ് വ്യാപനതോതിൽ മാറ്റമില്ല; ജില്ലയിൽ ഇന്നലെയും 2500 കടന്ന് രോഗികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE