കോവിഡ് വ്യാപനതോതിൽ മാറ്റമില്ല; ജില്ലയിൽ ഇന്നലെയും 2500 കടന്ന് രോഗികൾ

By News Desk, Malabar News
Ajwa Travels

മലപ്പുറം: ജില്ലയിലെ കോവിഡ് വ്യാപനതോത് ഉയർന്ന് തന്നെ. ഇന്നലെയും 2,500ൽ കൂടുതൽ ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 8,192 പേരാണ് ജില്ലയിൽ പോസിറ്റീവ് ആയത്. ഇന്നലെ 2,745 പേർ പോസിറ്റീവ് പോസിറ്റീവ് ആയി. ഇതിൽ 2,634 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.

ഉറവിടമറിയാത്തവരുടെ എണ്ണം 86. മറ്റുരോഗബാധിതരിൽ അഞ്ചുപേർ വിദേശത്തുനിന്നും 20 പേർ ഇതര സംസ്‌ഥാനങ്ങളിൽ നിന്നും എത്തിയതാണ്. വിദഗ്‌ധ ചികിൽസക്ക് ശേഷം ഇന്നലെ 540 പേർകൂടി നെഗറ്റീവ് ആയതോടെ ജില്ലയിൽ ഇതുവരെ 1,27,249 പേർ രോഗമുക്‌തി നേടി. ഇതുവരെ 645 പേരാണ് കോവിഡ് ബാധിച്ച് ജില്ലയിൽ മരിച്ചത്. 19,583 പേർ ചികിൽസയിലും 35,871 പേർ നിരീക്ഷണത്തിലുമുണ്ട്.

Also Read: കോവിഡിനൊപ്പം ഡെങ്കിപ്പനിയും; കണ്ണൂരിൽ ആശങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE