കോവിഡിനൊപ്പം ഡെങ്കിപ്പനിയും; കണ്ണൂരിൽ ആശങ്ക

By Trainee Reporter, Malabar News
Representational image
Ajwa Travels

കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കണ്ണൂരിൽ ഡെങ്കിപ്പനി ആശങ്കയും ഉയരുന്നു. ഇതുവരെ 19 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌. ഡെങ്കിപ്പനി ബാധിച്ച് ചെണ്ടയാട് പഞ്ചായത്തിൽ ഒരാൾ മരിച്ചതായും വിവരമുണ്ട്. ഇതിനെ തുടർന്ന് ആരോഗ്യവിഭാഗം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്‌ജിതമാക്കി. കോവിഡിനൊപ്പം ഡെങ്കിപ്പനിയും പടർന്നുപിടിക്കുന്നത് ആരോഗ്യ പ്രവർത്തകരെയും ആശങ്കയിലാക്കിയിട്ടുണ്ട്.

അതേസമയം, ജില്ലയിൽ ഇന്നലെ മാത്രം 1,755 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ 1,633 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്‌ഥാനങ്ങളിൽ നിന്നെത്തിയ 90 പേർക്കും വിദേശത്ത് നിന്നെത്തിയ 4 പേർക്കും രോഗം സ്‌ഥിരീകരിച്ചു. 28 ആരോഗ്യ പ്രവർത്തകർക്കും കഴിഞ്ഞ ദിവസം കോവിഡ് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

Read also: കോവിഡ് രണ്ടാം തരംഗം; കേന്ദ്രത്തിനെതിരെ ആർഎസ്എസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE