Tag: Malabar News
ദേശീയപാതാ വികസനം; അവശേഷിക്കുന്ന കെട്ടിടങ്ങൾകൂടി പൊളിച്ചു തുടങ്ങി
മലപ്പുറം: ജില്ലയിൽ ആറുവരിപ്പാതയുടെ നിർമാണത്തിനായി ഏറ്റെടുത്ത സ്‌ഥലങ്ങളിലെ ഇനിയും പൊളിച്ചുനീക്കാത്ത കെട്ടിടങ്ങൾകൂടി പൊളിച്ചു തുടങ്ങി. 350ലധികം കെട്ടിടങ്ങളാണ് പൊളിച്ചു നീക്കാനായുള്ളത്. ഇടിമുഴിക്കൽ ഭാഗത്തു നിന്നാണ് കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന പ്രവൃത്തി ആരംഭിച്ചത്.
നാഷണൽ ഹൈവേ...
കരിപ്പൂരിൽ വൻ സ്വർണവേട്ട; 22 യാത്രക്കാരിൽ നിന്ന് പിടികൂടിയത് 23 കിലോ സ്വർണം
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട നടത്തി കസ്‌റ്റംസ്. 22 യാത്രക്കാരിൽ നിന്നായി 23 കിലോ സ്വർണമാണ് പിടികൂടിയത്. ഇവർക്കൊപ്പം സ്വർണം കടത്തിയവരെ കൂട്ടിക്കൊണ്ട് പോകാൻ വന്നവരെയും കസ്‌റ്റംസ് പിടികൂടിയിട്ടുണ്ട്.
കൊച്ചി കസ്‌റ്റംസ് പ്രിവന്റീവ്...
രേഖകളില്ലാതെ സ്വർണക്കടത്ത്; ആന്ധ്ര സ്വദേശി പിടിയിൽ
പാലക്കാട്: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി ആന്ധ്ര സ്വദേശി ജില്ലയിൽ പിടിയിൽ. ഹാട്ടിയ-എറണാകുളം എക്‌സ്‍പ്രസിലാണ് രേഖകളില്ലാത്ത സ്വർണവുമായി ആന്ധ്ര സ്വദേശിയായ സംഗ റാം യാത്ര ചെയ്‌തത്. തുടർന്ന് പാലക്കാട്...
എൻഡോസൾഫാൻ മേഖലയിലെ കുഞ്ഞിന്റെ മരണം; മൃതദേഹവുമായി പ്രതിഷേധം
കാസർഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ മരിച്ച ഒന്നര വയസുകാരിയുടെ മൃതദേഹവുമായി കാസർഗോഡ് സമര സമിതിയുടെ പ്രതിഷേധം. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച ഒന്നര വയസുകാരി അര്‍ഷിതയുടെ മൃതദേഹവുമായാണ് പ്രതിഷേധം.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എന്‍ഡോസള്‍ഫാന്‍...
വിദ്യാർഥിനിയുടെ ആത്‍മഹത്യ; കേസെടുത്ത് പട്ടികജാതി-പട്ടികവർഗ കമ്മീഷൻ
പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ ഫീസടക്കാൻ സാധിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കേസെടുത്ത് പട്ടികജാതി-പട്ടികവർഗ കമ്മീഷൻ. യഥാസമയം ഫീസടയ്‌ക്കാൻ കഴിയാത്തതിനെ തുടർന്നാണ് പാലക്കാട് എംഇഎസ് വുമൻസ് കോളേജിലെ ബികോം വിദ്യാർഥിനിയായ ബീന...
അമ്മയെയും മകനെയും അകാരണമായി തടഞ്ഞു, കയ്യേറ്റം; പോലീസിനെതിരെ പരാതി
വയനാട്: കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ വയനാട്ടില്‍ അമ്മയെയും മകനെയും പൊലീസ് അകാരണമായി തടഞ്ഞുവച്ച് മർദ്ദിച്ചതായി പരാതി. കോവിഡ് ടെസ്‌റ്റിന് വേണ്ടി പോവുന്നതിനിടെ മീനങ്ങാടിയില്‍ വെച്ചായിരുന്നു പോലീസിന്റെ കയ്യേറ്റം.
കഴിഞ്ഞ ഞായറാഴ്‌ച ലോക്ക്‌ഡൗൺ പരിശോധനക്കിടെ ആയിരുന്നു...
കണ്ണൂരിൽ ഹോട്ടലുടമയുടെ കൊലപാതകം; പ്രതികൾ കുറ്റം സമ്മതിച്ചു
കണ്ണൂർ: ആയിക്കരയിലെ ഹോട്ടലുടമയുടെ കൊലപാതകത്തിലേക്ക് നയിച്ചത് വാക്കുതർക്കമെന്ന് പോലീസ്. പെട്ടെന്നുണ്ടായ പ്രകോപനം കാരണമാണ് ജസീറിനെ (35) കൊലപ്പെടുത്തിയതെന്നും മുൻ വൈരാഗ്യമില്ലെന്നും പ്രതികൾ പോലീസിനോട് വ്യക്‌തമാക്കി.
നെഞ്ചിലേറ്റ കുത്താണ് മരണകാരണം. പ്രതികൾ പ്രാഥമിക ചോദ്യം ചെയ്യലിൽ...
ബിജെപി അംഗം വിട്ടുനിന്നു; നന്നംമുക്കില്‍ യുഡിഎഫിന്റെ അവിശ്വാസം പരാജയപ്പെട്ടു
മലപ്പുറം: ജില്ലയിലെ നന്നംമുക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയത്തില്‍ പങ്കെടുത്ത ബിജെപി അംഗം വോട്ട് ചെയ്യാതെ വിട്ട് നിന്നതോടെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്.
17 അംഗ...






































